ലോട്ടറി നികുതി: ജിഎസ്ടി കൗണ്‍സിൽ യോഗത്തിൽ സമവായമില്ല
ലോട്ടറി നികുതി: ജിഎസ്ടി കൗണ്‍സിൽ യോഗത്തിൽ സമവായമില്ല
Thursday, February 21, 2019 12:52 AM IST
ന്യൂ​ഡ​ൽ​ഹി: റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ നി​കു​തി കു​റ​യ്ക്ക​ൽ, ലോ​ട്ട​റി നി​കു​തി ഏ​കീ​ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ചേ​ർ​ന്ന ജി​എ​സ്ടി കൗ​ണ്‍സി​ൽ യോ​ഗം തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു. കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ‌ലിയു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സി​ലൂ​ടെ​യാ​ണ് കൗ​ണ്‍സി​ൽ യോ​ഗം ന​ട​ന്ന​ത്. കേ​ര​ളം അ​ട​ക്ക​മു​ള്ള ആ​റു സം​സ്ഥാ​ന​ങ്ങ​ൾ ഇ​ന്ന​ല​ത്തെ യോ​ഗം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഞാ​യ​റാ​ഴ്ച വീണ്ടും ന ജി​എ​സ്ടി കൗ​ണ്‍സി​ൽ സമ്മേളിച്ചു ച​ർ​ച്ച ന​ട​ത്തു​മെ​ന്നു അ​രു​ണ്‍ ജ​യ്റ്റ്‌ലി അറിയിച്ചു.

ജ​നു​വ​രി​യി​ലെ ജി​എ​സ്ടി റി​ട്ടേ​ണ്‍ (ജിഎസ്ടി ആർടി)സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി നാളെ വ​രെ നീ​ട്ടി. ജ​മ്മു കാ​ഷ്മീ​റിൽ ഫെ​ബ്രു​വ​രി 28 വ​രെ റി​ട്ടേ​ണ്‍ സ​മ​ർ​പ്പി​ക്കാം. നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ ജി​എ​സ്ടി കു​റ​യ്ക്കു​ന്ന വി​ഷ​യ​മാ​ണ് ഇ​ന്ന​ലെ പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ചി​ല സം​സ്ഥാ​ന​ങ്ങ​ൾ അ​ഭി​പ്രാ​യം അ​റി​യി​ച്ചു. ചി​ല സം​സ്ഥാ​ന​ങ്ങ​ൾ നേ​രി​ട്ട് അ​ഭി​പ്രാ​യം പ​റ​യാ​മെ​ന്നാ​ണ് അ​റി​യി​ച്ച​തെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ഷ​യം പ​രി​ഗ​ണി​ക്കു​ന്ന​ത് അ​ടു​ത്ത യോ​ഗ​ത്തി​ലേ​ക്കു മാ​റ്റി​യെ​ന്നും ജ​യ്റ്റ്‌ലി വി​ശ​ദ​മാ​ക്കി. ലോ​ട്ട​റി വി​ഷ​യം ഇ​ന്ന​ലെ ച​ർ​ച്ച​യ്ക്കെ​ടു​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യെ ഏ​റെ ബാ​ധി​ക്കു​ന്ന ജി​എ​സ്ടി നി​ര​ക്കു​ക​ൾ 12, എ​ട്ട് ശ​ത​മാ​ന​ത്തി​ൽ നി​ന്നു അ​ഞ്ച്, മൂ​ന്ന് ശ​ത​മാ​ന​മാ​യി കു​റ​യ്ക്കാ​മെ​ന്നു ഗു​ജ​റാ​ത്ത് ഉ​പ​മു​ഖ്യ​മ​ന്ത്രി നി​തി​ൻ പ​ട്ടേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൗ​ണ്‍സി​ൽ ഉ​പ​സ​മി​തി റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. അ​തേ​സ​മ​യം, ലോ​ട്ട​റി വി​ഷ​യ​ത്തി​ൽ 18 അ​ല്ലെ​ങ്കി​ൽ 28 ശ​ത​മാ​നം നി​കു​തി ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ഹാ​രാ​ഷ്‌​ട്ര ധ​ന​മ​ന്ത്രി സു​ധീ​ർ മു​ങ്കാ​ണ്ടി​വ​ർ അ​ധ്യ​ക്ഷ​നാ​യ സ​മി​തി ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.