പുൽവാമ ഭീകരാക്രമണത്തെ അ​​​​പ​​​​ല​​​​പി​​​​ക്കാതെ സൗ​​​​ദി രാജകുമാരൻ
പുൽവാമ ഭീകരാക്രമണത്തെ അ​​​​പ​​​​ല​​​​പി​​​​ക്കാതെ സൗ​​​​ദി രാജകുമാരൻ
Thursday, February 21, 2019 12:52 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​യെ​​​​യും ലോ​​​​ക​​​​ത്തെ​​​​യാ​​​​കെ​​​​യും ഞെ​​​​ട്ടി​​​​ച്ച പു​​​​ൽ​​​​വാ​​​​മ ഭീ​​​​ക​​​​രാ​​​​ക്ര​​​​മണ​​​​ത്തെ അ​​​​പ​​​​ല​​​​പി​​​​ക്കാ​​​​നോ, ജ​​​​യ്ഷ് ഇ ​​​​മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള പാ​​​​ക് ഭീ​​​​ക​​​​ര സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളെ ത​​​​ള്ളി​​​​പ്പ​​​​റ​​​​യാ​​​​നോ സൗ​​​​ദി കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ൻ സ​​​​ൽ​​​​മാ​​​​ൻ രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ൻ ത​​​​യാ​​​​റാ​​​​കാ​​​​ത്ത​​​​ത് ഇ​​​​ന്ത്യ​​​​ക്ക് ക​​​​ന​​​​ത്ത തി​​​​രി​​​​ച്ച​​​​ടി​​​​യായി.

ഇ​​​​ന്ത്യ​​​​യി​​​​ലെ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ​​​​ങ്കി​​​​ല്ലെ​​​​ന്നാ​​​​ണു പാ​​​​ക്കി​​​​സ്ഥാ​​​​ൻ പ​​​​റ​​​​ഞ്ഞ​​​​തെ​​​​ന്ന സൗ​​​​ദി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി അ​​​​ദേ​​​​ൽ ബി​​​​ൻ അ​​​​ഹ​​​​മ്മ​​​​ദ് അ​​​​ൽ ജു​​​​ബൈ​​​​റി​​​​ന്‍റെ ന്യാ​​​​യീ​​​​ക​​​​ര​​​​ണ​​​​വും ഇ​​​​ന്ത്യ​​​​യു​​​​ടെ മു​​​​റി​​​​വി​​​​ൽ മു​​​​ള​​​​കു​​​​തേ​​​​ച്ച​​​​തു പോ​​​​ലെ​​​​യാ​​​​യി.അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ത​​​​ല​​​​ത്തി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​നെ ഒ​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്ന പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന​​​​യ്ക്ക് സൗ​​​​ദി​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം വ​​​​ലി​​​​യ ക്ഷീ​​​​ണ​​​​മാ​​​​യി.

പ്രോ​​​​ട്ടോ​​​​ക്കോ​​​​ൾ ലം​​​​ഘി​​​​ച്ച് ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ചെ​​​​ന്ന് സൗ​​​​ദി രാ​​​​ജ​​​​കു​​​​മാ​​​​ര​​​​നെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി നേ​​​​രി​​​​ട്ടു സ്വീ​​​​ക​​​​രി​​​​ച്ച​​​​തി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക മ​​​​മ​​​​ത​​​​യൊ​​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ൽ നി​​​ന്നു​​​​ണ്ടാ​​​​കാ​​​​തെ പോ​​​​യ​​​​ത് മോ​​​​ദി​​​​ക്കു വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യും ക്ഷീ​​​​ണ​​​​മാ​​​​യി. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നി​​​​ടെ 2000 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ നി​​​​ക്ഷേ​​​​പം വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത​​​​തി​​​​നു പു​​​​റ​​​​മെ സൗ​​​​ദി ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ലു​​​​ള്ള നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ക​​​​ളെ വി​​​​ട്ട​​​​യയ്ക്കു​​​​മെ​​​​ന്നും രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ൻ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. സൗ​​​​ദി ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന 850 ഇ​​​​ന്ത്യ​​​​ക്കാ​​​​രെ വി​​​​ട്ട​​​​യ​​​​യ്ക്കുമെന്ന് ഇന്നലെ അദ്ദേഹം ഇന്ത്യാ ഗവൺമെന്‍റിനെ അറിയി ച്ചു. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ ചെ​​​​ന്നു വ​​​​ലി​​​​യ സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യം പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യും ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​രാ​​​​യ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തെ ത​​​​ള്ളി​​​​പ്പ​​​​റ​​​​യാ​​​തി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്ത സൗ​​​ദി രാ​​​​ജ​​​​കു​​​​മാ​​​​ര​​​​നു പ്രോ​​​​ട്ടോ​​​​ക്കോ​​​​ൾ ലം​​​​ഘി​​​​ച്ചു സ്വീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കി​​​​യ​​​​തി​​​​നെ കോ​​​​ണ്‍ഗ്ര​​​​സ് വി​​​​മ​​​​ർ​​​​ശി​​​​ച്ചു.


സൗ​​​​ദി രാ​​​​ജ​​​​കു​​​​മാ​​​​ര​​​​നു​​​​മാ​​​​യു​​​​ള്ള സം​​​​യു​​​​ക്ത പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​ന്‍റെ പേ​​​​രെ​​​​ടു​​​​ത്തു പ​​​​റ​​​​യാ​​​​തി​​​​രു​​​​ന്ന പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി ഭീ​​​​രു​​​​ത്വ​​​​വും ഇ​​​​ന്ത്യ​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ടി​​​​നു വി​​​​രു​​​​ദ്ധ​​​​വു​​​​മാ​​​​ണെ​​​​ന്നും വി​​​​മ​​​​ർ​​​​ശ​​​​നം ഉ​​​​യ​​​​ർ​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.