അണ്ണാ ഡിഎംകെ എംപി കാറപകടത്തിൽ മരിച്ചു
അണ്ണാ ഡിഎംകെ എംപി  കാറപകടത്തിൽ മരിച്ചു
Sunday, February 24, 2019 12:19 AM IST
വി​​​ല്ലു​​​പു​​​രം: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ വി​​​ല്ലു​​​പു​​​ര​​​ത്തു​​​നി​​​ന്നു​​​ള്ള ലോ​​​ക്സ​​​ഭാം​​​ഗം എ​​​സ്. രാ​​​ജേ​​​ന്ദ്ര​​​ൻ കാ​​​റ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ചു. ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ഡ്രൈ​​​വ​​​ർ​​​ക്കും ബ​​​ന്ധു​​​കൂ​​​ടി​​​യാ​​​യ സ​​​ഹാ​​​യി​​​ക്കും പ​​​രി​​​ക്കേ​​​റ്റു.

അ​​റു​​പ​​ത്തി​​ര​​ണ്ടു​​കാ​​​ര​​​നാ​​​യ അ​​​ണ്ണാ ഡി​​​എം​​​കെ നേ​​​താ​​​വ് സ​​​ഞ്ച​​​രി​​​ച്ച കാ​​​ർ ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണു ദി​​​ണ്ഡി​​​വ​​​ന​​​ത്തി​​​നു സ​​​മീ​​​പം അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​​പ്പെ​​​ട്ട​​​ത്. നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്ട​​​മാ​​​യ കാ​​​ർ നി​​​ർ​​​മാ​​​ണ​​​ത്തി​​​ലി​​​രു​​​ന്ന മീ​​​ഡി​​​യ​​​നി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.​ ത​​​ല​​​യ്ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ എം​​​പി​​​യെ ഉ​​​ട​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചി​​​രു​​​ന്നു.പ​​​രി​​​ക്കേ​​​റ്റ ഡ്രൈ​​​വ​​​റും, സ​​​ഹാ​​​യി​​​യും വി​​​ല്ലു​​​പു​​​ര​​​ത്തെ മു​​​ണ്ടി​​​യം​​​പ​​​ക്കം ഗ​​​വ​​​ൺ​​​മെ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.