സിപിഎം ആദ്യഘട്ട പട്ടികയായി
സിപിഎം ആദ്യഘട്ട പട്ടികയായി
Sunday, March 17, 2019 1:14 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നു​ള്ള സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ പ​ട്ടി​ക പു​റ​ത്തി​റ​ക്കി. കേ​ര​ള​ത്തി​ലെ​യും പ​ശ്ചി​മ ബം​ഗാ​ളി​ലെ​യും സ്ഥാ​നാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെടെ​യു​ള്ള പ​ട്ടി​ക​യാ​ണ് ഇ​ന്ന​ലെ പു​റ​ത്തു വി​ട്ട​ത്. കേ​ര​ള​ത്തി​ലും ബം​ഗാ​ളി​ലും 16 സീ​റ്റു​ക​ളി​ൽ വീ​തം മ​ത്സ​രി​ക്കു​ന്നു.

തമിഴ്നാട്ടി ലും ആസാമിലും രണ്ടു സീറ്റി ലും ഹ​രി​യാ​ന, ഹി​മാ​ച​ൽ പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്‌ട്ര, ഒ​ഡീ​ഷ, പ​ഞ്ചാ​ബ്, ത​മി​ഴ്നാ​ട്, ത്രി​പു​ര, ല​ക്ഷ ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓരോ സീറ്റിലും മാ​ത്ര​മാ​ണ് സി​പി​എം മ​ത്സ​രി​ക്കു​ന്ന​ത്. പ​ശ്ചി​മ​ബം​ഗാ​ളി​ലെ റാ​യ്ഗ​ഞ്ചി​ൽ സി​റ്റിം​ഗ് എം​പി​മു​ഹ​മ്മ​ദ് സ​ലിം മ​ത്സ​രി​ക്കും.


ല​ക്ഷ​ദ്വീ​പി​ൽ ഷ​രീ​ഫ് ഖാ​ൻ ആ​ണ് സ്ഥാ​നാ​ർ​ഥി. ത​മി​ഴ്നാ​ട്ടി​ലെ ര​ണ്ടു സീ​റ്റു​ക​ളി​ൽ മ​ധു​ര​യി​ൽ വെ​ങ്കി​ടേ​ശ​നും കോ​യ​ന്പ​ത്തൂ​രി​ൽ പി.​ആ​ർ. ന​ട​രാ​ജ​നും മ​ത്സ​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.