ഡോ. കെ.എസ്. രാധാകൃഷ്ണൻ ബിജെപിയിൽ ചേർന്നു
ഡോ. കെ.എസ്. രാധാകൃഷ്ണൻ ബിജെപിയിൽ ചേർന്നു
Monday, March 18, 2019 12:52 AM IST
ന്യൂ​ഡ​ൽ​ഹി: പി​എ​സ്‌​സി മു​ൻ ചെ​യ​ർ​മാ​ൻ ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യി​ൽനി​ന്നാ​ണ് കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. രാ​ധാ​കൃ​ഷ്ണ​ൻ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി ആ​ല​പ്പു​ഴ​യി​ൽനി​ന്നു ലോ​ക്സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റും 2011 മു​ത​ൽ 2016 വ​രെ കേ​ര​ള പി​എ​സ്‌​സി ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ നേ​ര​ത്തെ കോ​ണ്‍ഗ്ര​സ് അ​നു​ഭാ​വി​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തു​വ​രെ താ​ൻ ഒ​രു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യി​ലും അം​ഗ​മാ​യി​രു​ന്നി​ല്ലെ​ന്നു രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ മ​ഹി​മ​യാ​ണ് ബി​ജെ​പി​യി​ൽ ചേ​രാ​ൻ കാ​ര​ണം.

കോ​ണ്‍ഗ്ര​സ് മ​ഹ​ത്താ​യ പ്ര​സ്ഥാ​ന​മാ​യി​രു​ന്നു. ഇ​പ്പോ​ൾ കോ​ണ്‍ഗ്ര​സി​നു ശ​ക്ത​മാ​യ നേ​തൃ​ത്വ​മി​ല്ല. ജ​നാ​ധി​പ​ത്യ രീ​തി​യി​ല​ല്ല കോ​ണ്‍ഗ്ര​സി​ൽ പ​ദ​വി​ക​ൾ നല്​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.