ഇൻഡോറിൽ വീണ്ടും സുമിത്ര മഹാജനെ മത്സരിപ്പിക്കരുതെന്നു ബിജെപി നേതാവ്
ഇൻഡോറിൽ വീണ്ടും സുമിത്ര മഹാജനെ മത്സരിപ്പിക്കരുതെന്നു ബിജെപി നേതാവ്
Monday, March 18, 2019 12:52 AM IST
ഇ​​ൻ​​ഡോ​​ർ: മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ഇ​​ൻ​​ഡോ​​ർ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ ലോ​​ക്സ​​ഭാ സ്പീ​​ക്ക​​ർ സു​​മി​​ത്ര മ​​ഹാ​​ജ​​നെ വീ​​ണ്ടും മ​​ത്സ​​രി​​പ്പി​​ക്ക​​രു​​തെ​​ന്നു മു​​തി​​ർ​​ന്ന ബി​​ജെ​​പി നേ​​താ​​വ് സ​​ത്യ​​നാ​​രാ​​യ​​ൺ. സു​​മി​​ത്ര മ​​ഹാ​​ജ​​നെ മ​​ത്സ​​പ്പി​​ച്ചാ​​ൽ താ​​ൻ സ്വ​​ത​​ന്ത്ര​​നാ​​യി മ​​ത്സ​​രി​​ക്കു​​ന്ന കാ​​ര്യം പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്ന് സ​​ത്യ​​നാ​​രാ​​യ​​ൺ പ​​റ​​ഞ്ഞു.

സു​​മി​​ത്ര മ​​ഹാ​​ജ​​ന് സാ​​ധാ​​ര​​ണ പാ​​ർ​​ട്ടി പ്ര​​വ​​ർ​​ത്ത​​ക​​രു​​മാ​​യി ബ​​ന്ധ​​മി​​ല്ലെ​​ന്നും മ​​ണ്ഡ​​ല​​ത്തി​​നു​​വേ​​ണ്ടി ഒ​​ന്നും ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നു​​മാ​​ണു സ​​ത്യ​​നാ​​രാ​​യ​​ണി​​ന്‍റെ വാ​​ദം. ഇ​​ൻ​​ഡോ​​റി​​ൽ1989 മു​​ത​​ൽ എ​​ട്ടു ത​​വ​​ണ തു​​ട​​ർ​​ച്ച​​യാ​​യി വി​​ജ​​യി​​ച്ച​​യാ​​ളാ​​ണു സു​​മി​​ത്ര മ​​ഹാ​​ജ​​ൻ. ഇ​​ത്ത​​വ​​ണ ബി​​ജെ​​പി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കൈ​​ലാ​​ഷ് വി​​ജ​​യ്‌​​വ​​ർ‌​​ഗി​​യ, എം​​എ​​ൽ​​എ​​മാ​​രാ​​യ ര​​മേ​​ഷ് മെ​​ൻ​​ഡോ​​ല, ഉ​​ഷ ഠാ​​ക്കൂ​​ർ, മേ​​യ​​ർ മാ​​ലി​​നി ഗൗ​​ഡ് എ​​ന്നി​​വ​​രി​​ലൊ​​രാ​​ളെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്ക​​ണ​​മെ​​ന്നാ​​ണ് സ​​ത്യ​​നാ​​രാ​​യ​​ൺ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.