മുതിർന്ന മാധ്യമപ്രവർത്തകൻ ഡാരിയൽ ഡി മോണ്ടെ അന്തരിച്ചു
മുതിർന്ന മാധ്യമപ്രവർത്തകൻ ഡാരിയൽ ഡി മോണ്ടെ അന്തരിച്ചു
Monday, March 18, 2019 1:16 AM IST
മും​​​ബൈ: മു​​​തി​​​ർ​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും വി​​ഖ്യാ​​ത പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ ഡാ​​​രി​​​യ​​​ൽ ഡി ​​​മോ​​​ണ്ടെ(74)​​​അ​​​ന്ത​​​രി​​​ച്ചു. ശാ​​​രീ​​​രി​​​കാ​​​സ്വാ​​​സ്ഥ്യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് മും​​​ബൈ ലീ​​​ലാ​​​വ​​​തി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു.

ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ടൈം​​​സ് ഓ​​​ഫ് ഇ​​​ന്ത്യ, ഇ​​​ന്ത്യ​​​ൻ എ​​​ക്സ്പ്ര​​​സ് ദി​​​ന​​​പ​​​ത്ര​​​ങ്ങ​​​ളു​​​ടെ മും​​​ബൈ റെ​​സി​​​ഡ​​​ന്‍റ് എ​​​ഡി​​​റ്റ​​​റാ​​​യി ദീ​​​ർ​​​ഘ​​​കാ​​​ലം സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്. പ​​​രി​​​സ്ഥി​​​തി സം​​​ബ​​​ന്ധ​​​മാ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ നി​​​ര​​​വ​​​ധി ലേ​​​ഖ​​​ന​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഡാ​​​രി​​​യ​​​ലി​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി ജ​​​യ്റാം ര​​​മേ​​​ശ് അ​​​നു​​​ശോ​​​ചി​​​ച്ചു. ഡാ​​​രി​​​യ​​​ലു​​​മാ​​​യി മു​​​പ്പ​​​തു​​​വ​​​ർ​​​ഷ​​​മാ​​​യി അ​​​ടു​​​ത്ത​​​പ​​​രി​​​ച​​​യ​​​മു​​​ണ്ടെ​​​ന്നും പ​​​രി​​​സ്ഥി​​​തി സം​​​ബ​​​ന്ധി​​​യാ​​​യ ഡാ​​​രി​​​യ​​​ലി​​​ന്‍റെ ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​രി​​​സ്ഥി​​​തി ന​​​യ​​​ത്തെ സ്വാ​​​ധീ​​​നി​​​ച്ചിട്ടുണ്ടെ​​​ന്നും ജ​​​യ്റാം ര​​​മേ​​​ശ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.