യുപിയിൽ മഹാസഖ്യത്തിന് കൈകൊടുത്ത് കോൺഗ്രസ്; ഏഴു സീറ്റിൽ മത്സരിക്കില്ല
യുപിയിൽ മഹാസഖ്യത്തിന് കൈകൊടുത്ത് കോൺഗ്രസ്; ഏഴു സീറ്റിൽ മത്സരിക്കില്ല
Monday, March 18, 2019 1:17 AM IST
ല​​ക്നോ: യു​​പി​​യി​​ൽ എ​​സ്പി-​​ബി​​എ​​സ്പി-​​ആ​​ർ​​എ​​ൽ​​ഡി സ​​ഖ്യ​​ത്തി​​ലെ പ്ര​​മു​​ഖ​​ർ മ​​ത്സ​​രി​​ക്കു​​ന്ന ഏ​​ഴു സീ​​റ്റു​​ക​​ളി​​ൽ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ നി​​ർ​​ത്തി​​ല്ലെ​​ന്നു യു​​പി​​പി​​സി അ​​ധ്യ​​ക്ഷ​​ൻ രാ​​ജ് ബ​​ബ്ബ​​ർ. മെ​​യി​​ൽ​​പു​​രി, ക​​നൗ​​ജ്, ഫി​​റോ​​സാ​​ബാ​​ദ് സീ​​റ്റു​​ക​​ളി​​ലും ബി​​എ​​സ്പി അ​​ധ്യ​​ക്ഷ മാ​​യാ​​വ​​തി, ആ​​ർ​​എ​​ൽ​​ഡി അ​​ധ്യ​​ക്ഷ​​ൻ അ​​ജി​​ത് സിം​​ഗ്, മ​​ക​​ൻ ജ​​യ​​ന്ത് ചൗ​​ധ​​രി എ​​ന്നി​​വ​​ർ മ​​ത്സ​​രി​​ക്കു​​ന്ന സീ​​റ്റു​​ക​​ളി​​ലു​​മാ​​ണ് കോ​​ൺ​​ഗ്ര​​സ് മ​​ത്സ​​ര​​രം​​ഗ​​ത്തു​​നി​​ന്നു വി​​ട്ടു​​നി​​ൽ​​ക്കു​​ന്ന​​ത്.

മു​​ലാ​​യം സിം​​ഗ് യാ​​ദ​​വ് മെ​​യി​​ൻ​​പു​​രി​​യി​​ലും അ​​ഖി​​ലേ​​ഷ് യാ​​ദ​​വി​​ന്‍റെ ഭാ​​ര്യ ക​​നൗ​​ജി​​ലും അ​​ക്ഷ​​യ് യാ​​ദ​​വ് ഫി​​റോ​​സാ​​ബാ​​ദി​​ലു​​മാ​​ണ് മ​​ത്സ​​രി​​ക്കു​​ക. മാ​​യാ​​വ​​തി മ​​ത്സ​​ര​​രം​​ഗ​​ത്തു​​ണ്ടാ​​കു​​മോ എ​​ന്ന് ഉ​​റ​​പ്പാ​​യി​​ട്ടി​​ല്ല. കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ​​ഗാ​​ന്ധി​​യു​​ടെ അ​​മേ​​ത്തി, യു​​പി​​എ ചെ​​യ​​ർ​​പേ​​ഴ്സ​​ൺ സോ​​ണി​​യ​​ഗാ​​ന്ധി​​യു​​ടെ റാ​​യ്ബ​​റേ​​ലി സീ​​റ്റു​​ക​​ളി​​ൽ മ​​ഹാ​​സ​​ഖ്യം സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ നി​​ർ​​ത്തി​​ല്ല.

കൃ​​ഷ്ണ പ​​ട്ടേ​​ൽ നേ​​തൃ​​ത്വം ന​​ല്കു​​ന്ന അ​​പ്നാ ദ​​ളി​​ന് കോ​​ൺ​​ഗ്ര​​സ് ര​​ണ്ടു സീ​​റ്റ് ന​​ല്കി. യു​​പി​​യി​​ൽ ജ​​ൻ അ​​ധി​​കാ​​ർ പാ​​ർ​​ട്ടി​​യു​​മാ​​യി ഏ​​ഴു സീ​​റ്റു​​ക​​ളി​​ൽ കോ​​ൺ​​ഗ്ര​​സ് ധാ​​ര​​ണ​​യി​​ലെ​​ത്തി.

ഝാ​​ൻ​​സി, ച​​ന്ദൗ​​ലി, ഇ​​റ്റ, ബ​​സ്തി സീ​​റ്റു​​ക​​ളി​​ൽ ജ​​ൻ‌ അ​​ധി​​കാ​​ർ പാ​​ർ​​ട്ടി സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ മ​​ത്സ​​രി​​ക്കും. ഘാ​​സി​​പു​​രി​​ലും മ​​റ്റൊ​​രു മ​​ണ്ഡ​​ല​​ത്തി​​ലും ജ​​ൻ അ​​ധി​​കാ​​ർ പാ​​ർ​​ട്ടി സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ കോ​​ൺ​​ഗ്ര​​സ് ചി​​ഹ്ന​​ത്തി​​ൽ മ​​ത്സ​​രി​​ക്കും. മു​​ൻ ബി​​എ​​സ്പി മ​​ന്ത്രി ബാ​​ബു സിം​​ഗ് കു​​ശ്വാ​​ഹ നേ​​തൃ​​ത്വം ന​​ല്കു​​ന്ന പാ​​ർ​​ട്ടി​​യാ​​ണു ജ​​ൻ അ​​ധി​​കാ​​ർ പാ​​ർ​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.