ചൗക്കിദാർ പ്രചാരണ പരിപാടിക്കൊപ്പം ചേരാൻ ബിജെപി നേതാക്കളുടെ മത്സരം
ചൗക്കിദാർ  പ്രചാരണ പരിപാടിക്കൊപ്പം ചേരാൻ ബിജെപി നേതാക്കളുടെ മത്സരം
Monday, March 18, 2019 1:17 AM IST
ന്യൂ​ഡ​ൽ​ഹി: ചൗ​ക്കി​ദാ​ർ (കാ​വ​ൽ​ക്കാ​ര​ൻ) എ​ന്ന പേ​രു കൂ​ട്ടി​ച്ചേ​ർ​ത്തു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ട്വി​റ്റ​ർ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കൊ​പ്പം ചേ​രാ​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ​യും ബി​ജെ​പി നേ​താ​ക്ക​ളു​ടെ​യും മ​ത്സ​രം. മോ​ദി​ക്കു പി​ന്നാ​ലെ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യും കേ​ന്ദ്ര​മ​ന്ത്രി​മാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ ട്വി​റ്റ​റി​ൽ ത​ങ്ങ​ളു​ടെ പേ​രി​നൊ​പ്പം ചൗ​ക്കി​ദാ​ർ എ​ന്നു ചേ​ർ​ത്തു. അ​തേ​സ​മ​യം, ചൗ​ക്കി​ദാ​ർ പ്ര​യോ​ഗ​ത്തി​നു മ​റു​പ​ടി ട്രോ​ളു​മാ​യി എ​തി​ർ വി​ഭാ​ഗ​വും ട്വി​റ്റ​റി​ൽ സ​ജീ​വ​മാ​യി​ട്ടു​ണ്ട്.

ചൗ​ക്കി​ദാ​ർ ചോ​ർ ഹൈ (​കാ​വ​ൽ​ക്കാ​ര​ൻ ക​ള്ള​നാ​ണ്) എ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ​യും കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളു​ടെ​യും ആ​ക്ഷേ​പ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് ന​രേ​ന്ദ്ര മോ​ദി പു​തി​യ പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. ചൗ​ക്കി​ദാ​ർ പ​രാ​മ​ർ​ശ​ത്തി​ലൂ​ടെ രാ​ഹു​ൽ രാ​ജ്യ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​രെ അ​പ​മാ​നി​ക്കു​ക​യാ​ണെ​ങ്കി​ൽ താ​ൻ ഹൃ​ദ​യ​ത്തോ​ടു ചേ​ർ​ക്കു​ക​യാ​ണെ​ന്നു മോ​ദി ട്വി​റ്റ​റി​ൽ കു​റി​ച്ചി​രു​ന്നു. നി​ങ്ങ​ളു​ടെ കാ​വ​ൽ​ക്കാ​ര​ൻ സ​ദാ​സ​മ​യ​വും ജാ​ഗ​രൂ​ക​നാ​ണെ​ന്നു തു​ട​ങ്ങു​ന്ന ഒ​രു വീ​ഡി​യോ​യും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. കു​റ്റ​ബോ​ധം കൊ​ണ്ടാ​ണ് പു​തി​യ പ്ര​ചാ​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തെ​ന്നു രാ​ഹു​ൽ ഗാ​ന്ധി ഇ​തി​നു മ​റു​പ​ടി ന​ൽ​കി.


റ​ഫാ​ൽ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു രാ​ഹു​ലി​ന്‍റെ​യും കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളു​ടെ​യും പ​രാ​മ​ർ​ശ​ത്തി​ന് അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ച​ടി ന​ൽ​കാ​മെ​ന്നാ​ണു ബി​ജെ​പി സൈ​ബ​ർ വിം​ഗി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പേ​രി​നൊ​പ്പം ചൗ​ക്കി​ദാ​ർ ഉ​ൾ​പ്പെ​ടു​ത്താ​ൻ ബി​ജെ​പി ത​ങ്ങ​ളു​ടെ നേ​താ​ക്ക​ളോ​ടും അ​ണി​ക​ളോ​ടും നി​ർ​ദേ​ശി​ച്ചി​ട്ടു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.