മുകേഷ് സഹായിച്ചു, അനിൽ ജയിലിൽ പോകണ്ട
Tuesday, March 19, 2019 12:26 AM IST
മും​​​ബൈ: ഒ​​​ടു​​​വി​​​ൽ സ​​​ഹോ​​​ദ​​​ര​​​ൻ സ​​​ഹാ​​​യി​​​ച്ചു. അ​​​നി​​​ൽ അം​​​ബാ​​​നി ജ​​​യി​​​ലി​​​ൽ പോ​​​കേ​​​ണ്ട​​​തി​​​ല്ല. എ​​​റി​​​ക്സ​​​ൺ ക​​​ന്പ​​​നി​​​ക്കു കൊ​​​ടു​​​ക്കാ​​​നു​​​ള്ള പ​​​ണം ന​​​ൽ​​​കി മു​​​കേ​​​ഷ് അം​​​ബാ​​​നി സ​​​ഹാ​​​യി​​​ച്ചു.

ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും സ​​​ന്പ​​​ന്ന​​​നാ​​​യ മു​​​കേ​​​ഷി​​​ന് ഇ​​​ള​​​യ​​​സ​​​ഹോ​​​ദ​​​ര​​​ൻ അ​​​നി​​​ൽ 550 കോ​​​ടി​​​യു​​​ടെ കു​​​ടി​​​ശി​​​ക​​​യു​​​ടെ പേ​​​രി​​​ൽ ജ​​​യി​​​ലി​​​ൽ പോ​​​കു​​​ന്ന​​​ത് നാ​​​ണ​​​ക്കേ​​​ടാ​​​ണ​​​ല്ലോ. എ​​​റി​​​ക്സ​​​ൺ ക​​​ന്പ​​​നി​​​ക്കു ന​​​ൽ​​​കാ​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന തുക ഇ​​​ന്ന​​​ലെ അ​​​ട​​​ച്ചു.


"എ​​​ന്‍റെ ബ​​​ഹു​​​മാ​​​ന​​​പ്പെ​​​ട്ട സ​​​ഹോ​​​ദ​​​ര​​​ൻ മു​​​കേ​​​ഷി​​​നും ഭാ​​​ര്യ നി​​​ത​​​യ്ക്കും ന​​​ന്ദി' എ​​​ന്നു പറ ഞ്ഞുകൊണ്ടാണ് തുക അട ച്ചെന്ന് പത്രക്കുറിപ്പിൽ അ​​​നി​​​ൽ അ​​​റി​​​യി​​​ച്ചത്.ഫെ​ബ്രു​വ​രി 20നാ​ണു നാ​ലാ​ഴ്ച​യ്ക്കകം തു​ക അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു​മാ​സം ജ​യി​ലി​ൽ ക​ഴി​യ​ണ​മെന്നു സുപ്രീംകോടതി വി​ധി​ച്ച​ത്. ഇന്നാണു നാ​ലാ​ഴ്ച പൂ​ർ​ത്തി​യാ​കു​ക.

2008-ൽ ​ലോ​ക​ത്തി​ലെ ആ​റാ​മ​ത്തെ വ​ലി​യ സ​ന്പ​ന്ന​നാ​യി​രു​ന്നു അ​നി​ൽ അം​ബാ​നി. ഇ​പ്പോ​ൾ അ​ര​ല​ക്ഷം കോ​ടി​യി​ൽ​പ്പ​രം രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത​യി​ൽ ക​ഴി​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.