എംപിമാരുടെ സ്വത്ത് 142 ശതമാനം വർധിച്ചു
എംപിമാരുടെ സ്വത്ത് 142 ശതമാനം വർധിച്ചു
Wednesday, March 20, 2019 12:19 AM IST
ന്യൂ​ഡ​ൽ​ഹി: എം​പി​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ സ്വ​ത്ത് 142 ശ​ത​മാ​നം വ​രെ വ​ർ​ധി​ച്ച​താ​യി പ​ഠ​ന റി​പ്പോ​ർ​ട്ട്. 2009ൽ ​എം​പി​മാ​രാ​യി​രു​ന്ന​വ​ർ 2014ൽ ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ലം അ​ടി​സ്ഥാ​ന​മാ​ക്കി നാ​ഷ​ണ​ൽ ഇ​ല​ക്ഷ​ൻ വാ​ച്ചും അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സും ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​വി​വ​രം. ബി​ജെ​പി എം​പി ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ, ബി​ജെ​ഡി അം​ഗം പി​നാ​ക്കി മി​ശ്ര, എ​ൻ​സി​പി നേ​താ​വ് സു​പ്രി​യ സു​ലെ എ​ന്നി​വ​രു​ടെ സ്വ​ത്ത് ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ബി​ഹാ​റി​ലെ പാ​റ്റ്ന സാ​ഹി​ബി​ൽനി​ന്നു​ള്ള എം​പി ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ​യ്ക്ക് 2009ൽ ​ന​ൽ​കി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 15 കോ​ടി​യു​ടെ ആ​സ്തി​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത് 2014ൽ 131 ​കോ​ടി​യാ​യി ഉ​യ​ർ​ന്നു. 778 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വ്. തൊ​ട്ടു​പി​ന്നി​ലു​ള്ള പി​നാ​ക്കി മി​ശ്ര​യു​ടെ സ്വ​ത്ത് 362 ശ​ത​മാ​ന​മാ​ണ് വ​ർ​ധി​ച്ച​ത് (2009ൽ 29 ​കോ​ടി, 2014ൽ 137 ​കോ​ടി). 51 കോ​ടി ഉ​ണ്ടാ​യി​രു​ന്ന സു​പ്രി​യ സു​ലെ​യു​ടെ സ്വ​ത്ത് 113 കോ​ടി​യാ​യി. 121 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വ്.

ഗു​ജ​റാ​ത്തി​ൽ നി​ന്നു​ള്ള പാ​ട്ടീ​ൽ ച​ന്ദ്ര​കാ​ന്ത് ര​ഘു​നാ​ഥ് (208 ശ​ത​മാ​നം), മ​ഹാ​രാ​ഷ്‌ട്ര​യി​ൽ നി​ന്നു​ള്ള പ്ര​താ​പ​സി​ൻ​ഹ ഭോ​ൻ​സ​ലെ (417 ശ​ത​മാ​നം), കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​സി​മ്രാ​ത് കൗ​ർ ബാ​ദ​ൽ (79 ശ​ത​മാ​നം) തു​ട​ങ്ങി​യ​വ​രും പ്ര​ഖ്യാ​പി​ത സ്വ​ത്തു വി​വ​ര പ്ര​കാ​രം ആ​ദ്യ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ 153 എം​പി​മാ​രു​ടെ സ്വ​ത്തു വി​വ​ര​ങ്ങ​ളാ​ണ് പ​ഠ​ന​ത്തി​നു വി​ധേ​യ​മാ​ക്കി​യ​ത്.
സ്വ​ത്ത് വ​ർ​ധ​ന​വി​ലു​ള്ള ശ​ത​മാ​ന ക​ണ​ക്ക് പ്ര​കാ​രം പൊ​ന്നാ​നി​യി​ൽ നി​ന്നു​ള്ള എം​പി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റേ​താ​ണ് മു​ന്പി​ൽ. 2081 ശ​ത​മാ​നം. 2009ലെ ​ക​ണ​ക്ക് പ്ര​കാ​രം ആ​റ് ല​ക്ഷ​മു​ണ്ടാ​യി​രു​ന്ന​ത് 1.32 കോ​ടി​യാ​യി വ​ർ​ധി​ച്ചു. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്‍റേ​ത് 702 ശ​ത​മാ​ന​മാ​ണ് വ​ർ​ധി​ച്ച​ത് (16 ല​ക്ഷ​ത്തി​ൽ നി​ന്ന് 1.32 കോ​ടി​യാ​യി). കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ സ്വ​ത്ത് 264 ശ​ത​മാ​നം ഉ​യ​ർ​ന്നു (35 ല​ക്ഷ​ത്തി​ൽ നി​ന്ന് 1.28 കോ​ടി​യാ​യി). എ. ​സ​ന്പ​ത്തി​ന്‍റെ ആ​സ്തി ഉ​യ​ർ​ന്ന​ത് 98 ശ​ത​മാ​നം (87 ല​ക്ഷ​ത്തി​ൽനി​ന്ന് 1.77 കോ​ടി). മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റേത് 178 ശ​ത​മാ​നം (33 ല​ക്ഷ​ത്തി​ൽനി​ന്ന് 92 ല​ക്ഷ​മാ​യി), എം.​കെ. രാ​ഘ​വ​ന്‍റേ​ത് 337 ശ​ത​മാ​നം (14 ല​ക്ഷ​ത്തി​ൽനി​ന്ന് 61 ല​ക്ഷം), ആ​ന്‍റോ ആ​ന്‍റ​ണി​യു​ടേ​ത് 280 ശ​ത​മാ​നം (14 ല​ക്ഷ​ത്തി​ൽ നി​ന്ന് 54 ല​ക്ഷം), എം.​ബി. രാ​ജേ​ഷി​ന്‍റേ​ത് 323 ശ​ത​മാ​നം (11 ല​ക്ഷ​ത്തി​ൽ നി​ന്ന് 46 ല​ക്ഷം), പി.​കെ. ബി​ജു​വി​ന്‍റേ​ത് 601 ശ​ത​മാ​നം (നാ​ല് ല​ക്ഷ​ത്തി​ൽ നി​ന്ന് 32 ല​ക്ഷം), ശ​ശി ത​രൂ​രി​ന്‍റേ​ത് എ​ട്ട് ശ​ത​മാ​നം (21 കോ​ടി​യി​ൽ നി​ന്ന് 23 കോ​ടി) ഇ​ങ്ങ​നെ പോ​കു​ന്നു കേ​ര​ള എം​പി​മാ​രു​ടെ പ​ട്ടി​ക.


2009ലെ ​അ​പേ​ക്ഷി​ച്ച് 2014ൽ ​സ്വ​ത്ത് കു​റ​ഞ്ഞ​വ​രു​മു​ണ്ട് പ​ട്ടി​ക​യി​ൽ. കേ​ര​ള​ത്തി​ൽ നി​ന്നു പി. ​ക​രു​ണാ​ക​ര​നാ​ണ് ഇ​ക്കൂ​ട്ട​ത്തി​ൽ മു​ന്നി​ൽ 67 ശ​ത​മാ​ന​മാ​ണ് കു​റ​ഞ്ഞ​ത് (1.78 കോ​ടി​യി​ൽനി​ന്നു 59 ല​ക്ഷ​മാ​യി കു​റ​ഞ്ഞു. പ്ര​ഫ. കെ.​വി. തോ​മ​സി​ന്‍റേ​ത് 21 ശ​ത​മാ​ന​മാ​ണ് കു​റ​ഞ്ഞ​ത് (1.5 കോ​ടി​യി​ൽ നി​ന്ന് 1.18 കോ​ടി​യാ​യി).

കോ​ടി​പ​തി​ക​ളും കോ​ടി​ക​ൾ ഇ​ര​ട്ടി​യാ​കു​ന്ന​തു​മാ​യ എം​പി​ക​ൾ കൂ​ടു​ത​ലു​ള്ള പാ​ർ​ട്ടി​ക​ളി​ൽ മു​ന്പി​ലു​ള്ള​ത് ബി​ജെ​പി​യാ​ണ്. കോ​ണ്‍ഗ്ര​സ്, തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ്, ബി​ജെ​ഡി എ​ന്നി പാ​ർ​ട്ടി​ക​ൾ തൊ​ട്ടു​പി​ന്നി​ലു​ണ്ട്.


ജി​ജി ലൂ​ക്കോ​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.