അരുണാചലിൽ രണ്ടു ബിജെപി മന്ത്രിമാരും എട്ട് എംഎൽഎമാരും എൻപിപിയിൽ
Thursday, March 21, 2019 12:28 AM IST
ഇറ്റാനഗർ: അരുണാചൽപ്രദേശിൽ രണ്ടു മന്ത്രിമാരും ആറ് എംഎൽഎമാരും അടക്കം ഇരുപതിലധികം ബിജെപി നേതാക്കൾ എൻപിപിയിൽ ചേർന്നു. ആഭ്യന്തരമന്ത്രി കുമാർ വായി, ടൂറിസം മന്ത്രി ജാർക്കർ ഗാംലിൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജാർപോം ഗാംലിൻ തുടങ്ങിയവർ ബിജെപി വിട്ട പ്രമുഖരിൽ ഉൾപ്പെടുന്നു.
12 എംഎൽഎമാർ ബിജെപി വിട്ടുവെന്നാണ് ജാർപോം ഗാംലിൻ അവകാശപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതാണു ബിജെപിയിൽനിന്നുള്ള കൂട്ടരാജിക്കു കാരണമായത്. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ നേതൃത്വം നല്കുന്ന പാർട്ടിയാണ് എൻപിപി. ബിജെപിയുടെ സഖ്യകക്ഷിയാണിത്.