മത്സരിക്കാനോ പ്രചാരണത്തിനോ ഇല്ലെന്നു സൽമാൻ ഖാൻ
മത്സരിക്കാനോ പ്രചാരണത്തിനോ ഇല്ലെന്നു സൽമാൻ ഖാൻ
Friday, March 22, 2019 12:40 AM IST
ന്യൂ​​ഡ​​ൽ​​ഹി: തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​നോ ഏ​​തെ​​ങ്കി​​ലും രാ​​ഷ്‌​​ട്രീ​​യ പാ​​ർ​​ട്ടി​​ക്കു പ്ര​​ചാ​​ര​​ണ​​ത്തി​​നോ ഇ​​ല്ലെ​​ന്നു ബോ​​ളി​​വു​​ഡ് സൂ​​പ്പ​​ർ​​സ്റ്റാ​​ർ സ​​ൽ​​മാ​​ൻ ഖാ​​ൻ. കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ൾ സ​​ൽ​​മാ​​ൻ ഖാ​​നു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യെ​​ന്നും കോ​​ൺ​​ഗ്ര​​സി​​നു​​വേ​​ണ്ടി പ്ര​​ചാ​​ര​​ണം ന​​ട​​ത്തു​​ന്ന​​തി​​നു ഖാ​​ൻ സ​​മ്മ​​തി​​ച്ചെ​​ന്നും മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് പ​​ങ്ക​​ജ് ച​​തു​​ർ​​വേ​​ദി ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​വ​​കാ​​ശ​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​ൻ​​ഡോ​​റി​​ലെ പ​​ലാ​​സി​​യ മേ​​ഖ​​ല​​യി​​ൽ 1965ലാ​​ണ് സ​​ൽ​​മാ​​ൻ ഖാ​​ൻ ജ​​നി​​ച്ച​​ത്. ഇ​​ദ്ദേ​​ഹം കു​​ട്ടി​​ക്കാ​​ലം ചെ​​ല​​വ​​ഴി​​ച്ച​​തും ഇ​​ൻ​​ഡോ​​റി​​ലാ​​യി​​രു​​ന്നു.


2009ൽ ​​ഇ​​ൻ​​ഡോ​​റി​​ലെ കോ​​ൺ​​ഗ്ര​​സി​​ന്‍റെ മേ​​യ​​ർ​​സ്ഥാ​​നാ​​ർ​​ഥി പ​​ങ്ക​​ജ് സാ​​ൻ​​ഘ​​വി​​ക്കു​​വേ​​ണ്ടി സ​​ൽ​​മാ​​ൻ പ്ര​​ചാ​​ര​​ണം ന​​ട​​ത്തു​​ക​​യും റോ​​ഡ്​​ഷോ​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. എ​​ന്നാ​​ൽ ബി​​ജെ​​പി നേ​​താ​​വ് കൃ​​ഷ്ണ മു​​രാ​​രി മോ​​ഗെ ആ​​ണു മേ​​യ​​റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്.

ലോ​​ക്സ​​ഭാ സ്പീ​​ക്ക​​ർ സു​​മി​​ത്ര മ​​ഹാ​​ജ​​ൻ 1989 മു​​ത​​ൽ തു​​ട​​ർ​​ച്ച​​യാ​​യി എ​​ട്ടു​​ത​​വ​​ണ വി​​ജ​​യി​​ച്ച മ​​ണ്ഡ​​ല​​മാ​​ണ് ഇ​​ൻ​​ഡോ​​ർ. 1989ൽ ​​മു​​ൻ മ​​ധ്യ​​പ്ര​​ദേ​​ശ് മു​​ഖ്യ​​മ​​ന്ത്രി പി.​​സി. സേ​​ഥി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് സു​​മി​​ത്ര മ​​ഹാ​​ജ​​ൻ ജൈ​​ത്ര​​യാ​​ത്ര ആ​​രം​​ഭി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.