ഹോളിക്കിടെ ബിജെപി എംഎൽഎയ്ക്കു വെടിയേറ്റു
Friday, March 22, 2019 12:40 AM IST
ല​​​​ഖിം​​​​പു​​​​ർ ഖേ​​​​രി: ഹോ​​​​ളി ആ​​​​ഘോ​​​​ഷ​​​​ത്തി​​​​നി​​​​ടെ പാ​​​​ർ​​​​ട്ടി ഓ​​​​ഫീ​​​​സി​​​​ലെ​​​​ത്തി​​​​യ ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ​​​​യ്ക്കു വെ​​​​ടി​​​​യേ​​​​റ്റു. ല​​​​ഖിം​​​​പു​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭാം​​​​ഗം യോ​​​​ഗേ​​​​ഷ് വ​​​​ർ​​​​മ​​​​യ്ക്കാ​​​​ണു വെ​​​​ടി​​​​യേ​​​​റ്റ​​​​ത്. കാ​​​​ലി​​​​ലാ​​​​ണു വെ​​​​ടി​​​​യേ​​​​റ്റ​​​​തെ​​​ന്നും പ​​​​രി​​​​ക്ക് ഗുരുതര​​​​മ​​​​ല്ലെ​​​​ന്നും പോ​​​​ലീ​​​​സ് സൂ​​​​പ്ര​​​​ണ്ട് പൂ​​​​നം പ​​​​റ​​​​ഞ്ഞു. പ്ര​​​തി​​​ക്കാ​​​യി തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.


എ​​​​ന്നാ​​​​ൽ, ബി​​​​ജെ​​​​പി​​​​യു​​​​ടെ ജി​​​​ല്ലാ പാ​​​​ർ​​​​ട്ടി ഓ​​​​ഫീ​​​​സി​​​​ൽ യോ​​​​ഗേ​​​​ഷ് പ്ര​​​​ത്യേ​​​​ക യോ​​​​ഗം വി​​​​ളി​​​​ച്ചു​​​​കൂ​​​​ട്ടി​​​​യി​​​​രു​​​​ന്നെ​​​​ന്നും ഓ​​​​ഫീ​​​​സി​​​​ലു​​​​ണ്ടാ​​​​യ വാ​​​​ക്കു​​​​ത​​​​ർ​​​​ക്ക​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണ് വെ​​​​ടി​​​​യേ​​​​റ്റ​​​​തെ​​​​ന്നും ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ എ​​​​സ്. സിം​​​​ഗ് പ​​​​റ​​​​ഞ്ഞു. എം​​​​എ​​​​ൽ​​​​എ​​​​യു​​​​ടെ മൊ​​​​ഴി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.