മഹാരാഷ്‌ട്രയിൽ കോൺഗ്രസ്-എൻസിപി സീറ്റ് വിഭജനം ഇന്നു പ്രഖ്യാപിക്കും
Saturday, March 23, 2019 12:28 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ കോ​​ൺ​​ഗ്ര​​സ്-​​എ​​ൻ​​സി​​പി സീ​​റ്റ് വി​​ഭ​​ജ​​നം ഇ​​ന്നു പ്ര​​ഖ്യാ​​പി​​ക്കും. ആ​​കെ​​യു​​ള്ള 48 സീ​​റ്റു​​ക​​ളി​​ൽ കോ​​ൺ​​ഗ്ര​​സും എ​​ൻ​​സി​​പി​​യും 23 വീ​​തം സീ​​റ്റു​​ക​​ളി​​ൽ മ​​ത്സ​​രി​​ക്കു​​മെ​​ന്നാ​​ണു സൂ​​ച​​ന. ഓ​​രോ സീ​​റ്റു​​ക​​ൾ സ​​ഖ്യ​​ക​​ക്ഷി​​ക​​ൾ​​ക്കു ന​​ല്കും. പ​​ടി​​ഞ്ഞാ​​റ​​ൻ മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ ഹ​​ത്കാ​​നാ​​ൻ‌​​ഗ്‌​​ലെ സീ​​റ്റ് സ്വാ​​ഭി​​മാ​​നി ഷേ​​ത്കാ​​രി സം​​ഘട​​ന​​യ്ക്ക് എ​​ൻ​​സി​​പി വി​​ട്ടു​​ന​​ല്കി​​യി​​ട്ടു​​ണ്ട്.


പാ​​ൽ​​ഘ​​ർ സീ​​റ്റ് ബ​​ഹു​​ജ​​ൻ വി​​കാ​​സ് അ​​ഘാ​​ദി​​ക്ക് കോ​​ൺ​​ഗ്ര​​സ് ന​​ല്കും. ജോ​​ഗേ​​ന്ദ്ര ക​​വാ​​ഡെ, രാ​​ജേ​​ന്ദ്ര ഗ​​വാ​​യി, ഖോ​​ബ്ര​​ഗ​​ഡെ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ല്കു​​ന്ന ആ​​ർ​​പി​​ഐ ഘ​​ട​​ക​​ങ്ങ​​ൾ, എ​​ൽ​​ജെ​​ഡി ക​​ക്ഷി​​ക​​ളും കോ​​ൺ​​ഗ്ര​​സ്-​​എ​​ൻ​​സി​​പി സ​​ഖ്യ​​ത്തി​​നു പി​​ന്തു​​ണ ന​​ല്കു​​ന്നു. കോ​​ൺ​​ഗ്ര​​സ് 12 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​യും എ​​ൻ​​സി​​പി 16 പേ​​രെ​​യും പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.