തീർ‌ഥാടനത്തിനു പോവുകയാണ്, മത്സരിക്കാനില്ല: ഉമാ ഭാരതി
Saturday, March 23, 2019 12:28 AM IST
ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​നി​​ല്ലെ​​ന്നു ബി​​ജെ​​പി​​യു​​ടെ തീ​​പ്പൊ​​രി വ​​നി​​താ നേ​​താ​​വ് ഉ​​മാ ഭാ​​ര​​തി. മേ​​യ് മാ​​സം മു​​ത​​ൽ ഗം​​ഗാ​​തീ​​ര​​ത്തുകൂടെ 18 മാ​​സം നീ​​ളു​​ന്ന തീ​​ർ​​ഥാ​​ട​​നം ന​​ട​​ത്തു​​ക​​യാ​​ണെ​​ന്ന് അ​​വ​​ർ പ​​റ​​ഞ്ഞു. മേ​​യ് അ​​ഞ്ചു വ​​രെ ബി​​ജെ​​പി​​ക്കാ​​യി പ്ര​​ചാ​​ര​​ണം ന​​ട​​ത്തു​​മെ​​ന്ന് ഉ​​മാ ഭാ​​ര​​തി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

യു​​പി​​യി​​ലെ ഝാ​​ൻ​​സി​​യി​​ൽ​​നി​​ന്നാ​​ണ് 2014ൽ ​​ഉ​​മാ​​ഭാ​​ര​​തി വി​​ജ​​യി​​ച്ച​​ത്. ഝാ​​ൻ​​സി​​ക്കു പ​​ക​​രം സു​​ര​​ക്ഷി​​ത സീ​​റ്റി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ താ​​ത്പ​​ര്യ​​മു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നു റി​​പ്പോ​​ർ​​ട്ടു​​ക​​ൾ ഉ​​മാ ഭാ​​ര​​തി നി​​ഷേ​​ധി​​ച്ചു. മ​​ത്സ​​രി​​ക്കു​​ന്നി​​ല്ലെ​​ന്ന് 2016ൽ ​​പ്ര​​ഖ്യാ​​പി​​ച്ച​​താ​​ണെ​​ന്നും മ​​ത്സ​​രി​​ക്കു​​യാ​​ണെ​​ങ്കി​​ൽ ഝാ​​ൻ​​സി​​യി​​ലാ​​യി​​രി​​ക്കു​​മെ​​ന്നും ഉ​​മാ ഭാ​​ര​​തി പ​​റ​​ഞ്ഞു. 2024 തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ താ​​ൻ മ​​ത്സ​​രി​​ക്കു​​മെ​​ന്നും അ​​ന്ന് ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ബി​​ജെ​​പി വ​​ൻ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തു​​മെ​​ന്നും ഉ​​മാ ഭാ​​ര​​തി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.