ഗൗതം ഗംഭീർ ബിജെപിയിൽ
ഗൗതം ഗംഭീർ ബിജെപിയിൽ
Saturday, March 23, 2019 12:28 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ഗൗ​തം ഗം​ഭീ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​രി​വ​ച്ച് ഇ​ന്ന​ലെ ബി​ജെ​പി കേ​ന്ദ്ര ആ​സ്ഥാ​ന​ത്തെ​ത്തി​യാ​ണ് പു​തി​യ രാ​ഷ‌്ട്രീ​യ ഇ​ന്നിം​ഗ്സി​നു ഗം​ഭീ​ർ തു​ട​ക്കം കു​റി​ച്ച​ത്. കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​രു​ണ്‍ ജ​യ്‌റ്റ്‌ലി, ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പാ​ർ​ട്ടി അം​ഗ​ത്വ​മെ​ടു​ത്ത​ത്. ന്യൂ​ഡ​ൽ​ഹി മ​ണ്ഡ​ല​ത്തി​ലെ രാ​ജേ​ന്ദ്ര ന​ഗ​ർ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ന്യൂ​ഡ​ൽ​ഹി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു ലോ​ക്സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

പ്ര​ധാ​ന​മ​ന്ത്രിയു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് ത​ന്നെ ബി​ജെ​പി​യി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച​തെ​ന്ന് ഗൗ​തം ഗം​ഭീ​ർ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​നു വേ​ണ്ടി​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്. രാ​ജ്യ​ത്തി​നാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ ബി​ജെ​പി പ്ര​വേ​ശ​ന​ത്തി​ലൂ​ടെ ത​നി​ക്കു സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ൽനി​ന്നു വീ​രേ​ന്ദ​ർ സേ​വാ​ഗി​നെ മ​ത്സ​രി​പ്പി​ക്കാ​ൻ ബി​ജെ​പി നേ​ര​ത്തെ പ​ദ്ധ​തി​യി​ട്ടി​രു​ന്നു. എ​ന്നാ​ൽ, ഈ ​അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി രം​ഗ​ത്തെ​ത്തി​യ സേ​വാ​ഗ്, താ​ൻ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്നും അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.