ജെകെഎൽഎഫിനെ നിരോധിച്ചു
ജെകെഎൽഎഫിനെ നിരോധിച്ചു
Saturday, March 23, 2019 12:28 AM IST
ന്യൂ​​ഡ​​ൽ​​ഹി: യാ​​സീ​​ൻ മാ​​ലി​​ക് നേ​​തൃ​​ത്വം ന​​ല്കു​​ന്ന ജ​​മ്മു കാ​​ഷ്മീ​​ർ ലി​​ബ​​റേ​​ഷ​​ൻ ഫ്ര​​ണ്ടി​​നെ(​​ജെ​​കെ​​എ​​ൽ​​എ​​ഫ്) കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ നി​​രോ​​ധി​​ച്ചു. കാ​​ഷ്മീ​​രി​​ൽ ജെ​​കെ​​എ​​ൽ​​ഫ് ന​​ട​​ത്തു​​ന്ന വി​​ധ്വം​​സ​​ക-​​അ​​ക്ര​​മ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണു ന​​ട​​പ​​ടി​​യെ​​ന്നു കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര സെ​​ക്ര​​ട്ട​​റി രാ​​ജീ​​വ് ഗൗ​​ബ പ​​റ​​ഞ്ഞു.

1989ൽ ​​ജെ​​കെ​​എ​​ൽ​​ഫ് കാ​​ഷ്മീ​​രി പ​​ണ്ഡി​​റ്റു​​ക​​ളെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു പ​​ണ്ഡി​​റ്റു​​ക​​ൾ താ​​ഴ്‌​​വ​​ര​​യി​​ൽ​​നി​​ന്നു പ​​ലാ​​യ​​നം ചെ​​യ്തു​​തു​​ട​​ങ്ങി​​യ​​തെ​​ന്നു രാ​​ജീ​​വ് ഗൗ​​ബ പ​​റ​​ഞ്ഞു. കാ​​ഷ്മീ​​രി പ​​ണ്ഡി​​റ്റു​​ക​​ളെ വം​​ശ​​ഹ​​ത്യ ന​​ട​​ത്തി​​യ​​തി​​ന്‍റെ​​യും താ​​ഴ്‌​​വ​​ര​​യി​​ൽ​​നി​​ന്ന് ഒ​​ഴി​​പ്പി​​ച്ച​​തി​​ന്‍റെ​​യും സൂ​​ത്ര​​ധാ​​ര​​ൻ യാ​​സി​​ൻ മാ​​ലി​​ക്കാ​​ണ്. ജെ​​കെ​​എ​​ൽ​​എ​​ഫി​​നെ​​തി​​രേ നി​​ര​​വ​​ധി ഗു​​രു​​ത​​ര കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ണ്ട്. നാ​​ല് വ്യോ​​മ​​സേ​​നാ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​തും കേ​​ന്ദ്ര ആ​​ഭ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന മു​​ഫ്തി മു​​ഹ​​മ്മ​​ദ് സ​​യീ​​ദി​​ന്‍റെ മ​​ക​​ൾ റൂ​​ബ​​യ്യ​​യെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ​​തും ജെ​​കെ​​എ​​ൽ​​എ​​ഫാ​​ണ്. ഭീ​​ക​​ര​​ത​​യ്ക്കെ​​തി​​രേ ക​​ടു​​ത്ത ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ തീ​​രു​​മാ​​ന​​പ്ര​​കാ​​ര​​മാ​​ണു ജെ​​കെ​​എ​​ൽ​​എ​​ഫി​​നെ നി​​രോ​​ധി​​ച്ച​​ത്. രാ​​ജീ​​വ് ഗൗ​​ബ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.