അഭയ് ചൗട്ടാല രാജിവച്ചു; എംഎൽഎമാരെ അയോഗ്യരാക്കണമെന്ന്
Sunday, March 24, 2019 12:02 AM IST
ച​​​ണ്ഡി​​​ഗ​​​ഡ്: ചൗ​​​ട്ടാ​​​ല കുടുംബ ത്തിൽ പുതിയ പോർമുഖം തു​​​റ​​​ന്ന് ഐ​​​എ​​​ൻ​​​എ​​​ൽ​​​ഡി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യും ഹ​​​രി​​​യാ​​​ന നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വു​​​മാ​​​യ അ​​​ഭ​​​യ് ചൗ​​​ട്ടാ​​​ല നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ത്വം രാ​​​ജി​​​വ​​​ച്ചു. അ​​​ജ​​​യ് ചൗ​​​ട്ടാ​​​ല​​​യു​​​ടെ ജ​​​ന​​​നാ​​​യ​​​ക് ജ​​​ന​​​താ പാ​​​ർ​​​ട്ടി​​​ക്കൊ​​​പ്പം ചേ​​​ർ​​​ന്ന് പാ​​​ർ​​​ട്ടി​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തു​​​ന്ന അ​​​ഞ്ച് ഐ​​​എ​​​ൻ​​​എ​​​ൽ​​​ഡി അം​​​ഗ​​​ങ്ങ​​​ളെ അ​​​യോ​​​ഗ്യ​​​രാ​​​ക്ക​​​ണ​​​മെ​​​ന്നു കാ​​​ട്ടി അ​​​ഭ​​​യ് ചൗ​​ട്ടാ​​​ല സ്പീ​​​ക്ക​​​ർ​​​ക്കു ക​​​ത്തു ന​​​ല്കി.

ഇ​​​ലാ​​​നാ​​​ബാ​​​ദി​​​ൽ​​​നി​​​ന്നു​​​ള്ള നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​മാ​​​ണ് അ​​​ഭ​​​യ് ചൗ​​​ട്ടാ​​​ല. അ​​​ജ​​​യ് ചൗ​​​ട്ടാ​​​ല​​​യു​​​ടെ ഇ​​​ള​​​യ സ​​​ഹോ​​​ദ​​​ര​​​ന്‍റെ മ​​​ക​​​നും ഹി​​​സാ​​​ർ എം​​​പി​​​യു​​​മാ​​​യ ദു​​​ഷ്യ​​​ന്ത് ചൗ​​​ട്ടാ​​​ല​​​യെ അ​​​യോ​​​ഗ്യ​​​നാ​​​ക്ക​​​ണ​​​മെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​ർ​​​ക്കു ക​​​ത്തു ന​​​ല്കു​​​മെ​​​ന്നും അ​​​ഭയ് ചൗ​​​ട്ടാ​​​ല പ​​​റ​​​ഞ്ഞു. അ​​​ജ​​​യ് ചൗ​​​ട്ടാ​​​ല​​​യു​​​ടെ മ​​​ക്ക​​​ളാ​​​യ ദു​​​ഷ്യ​​​ന്തി​​​നെ​​​യും ദി​​​ഗ്‌​​​വി​​​ജ​​​യി​​​നെ​​​യും ന​​​വം​​​ബ​​​റി​​​ൽ ഇ​​​ന്ത്യ​​​ൻ നാ​​​ഷ​​​ണ​​​ൽ ലോ​​​ക്ദ​​​ളി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.