കരംബീർസിംഗ് നാവികസേനാ മേധാവിയാകും
കരംബീർസിംഗ് നാവികസേനാ  മേധാവിയാകും
Sunday, March 24, 2019 1:04 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: വൈ​​​​സ് അ​​​​ഡ്മി​​​​റ​​​​ൽ ക​​​​രം​​​​ബീ​​​​ർ സിം​​​​ഗി​​​​നെ ഇ​​​​ന്ത്യ​​​​ൻ നാ​​​​വി​​​​ക സേ​​​​നാ മേ​​​​ധാ​​​​വി​​​​യാ​​​​യി നി​​​​യ​​​​മി​​​​ച്ചു. അ​​​​ഡ്മി​​​​റ​​​​ൽ സു​​​​നി​​​​ൽ ലാം​​​​ബ മേ​​​​യ് 31-നു ​​​​വി​​​​ര​​​​മി​​​​ക്കു​​​​ന്പോ​​​​ൾ സിം​​​​ഗ് സ്ഥാ​​​​ന​​​​മേ​​​​ൽ​​​​ക്കും. സീ​​​​നി​​​​യ​​​​റാ​​​​യ വൈ​​​​സ് അ​​​​ഡ്മി​​​​റ​​​​ൽ ബി​​​​മ​​​​ൽ വ​​​​ർ​​​​മ​​​​യെ മ​​​​റി​​​​ക​​​​ട​​​​ന്നാ​​​​ണ് ജ​​​​ല​​​​ന്ധ​​​​ർ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ സിം​​​​ഗി​​​​നെ നി​​​​യ​​​​മി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ൻ​​​​ഡ​​​​മാ​​​​ൻ ആ​​​​ൻ​​​​ഡ്നി​​​​ക്കോ​​​​ബാ​​​​ർ നാ​​​​വി​​​​ക ക​​​​മാ​​​​ൻ​​​​ഡി​​​​ന്‍റെ ക​​​​മാ​​​​ൻ​​​​ഡ​​​​ർ ചീ​​​​ഫാ​​​​ണു വ​​​​ർ​​​​മ.

സീ​​​​നി​​​​യോ​​​​രി​​​​റ്റി​​​​ക്കൊ​​​​പ്പം മി​​​​ക​​​​വു​​​​കൂ​​​​ടി ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ണു നി​​​​യ​​​​മ​​​​ന​​​​മെ​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. വി​​​​ശാ​​​​ഖ​​​​പ​​​​ട്ട​​​​ണം ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള കി​​​​ഴ​​​​ക്ക​​​​ൻ നാ​​​​വി​​​​ക ക​​​​മാ​​​​ൻ​​​​ഡി​​​​ന്‍റെ മേ​​​​ധാ​​​​വി​​​​യാ​​​​ണു ക​​​​രം​​​​ബീ​​​​ർ​​​​സിം​​​​ഗ്. 39 വ​​​​ർ​​​​ഷ​​​​മാ​​​​യി സേ​​​​ന​​​​യി​​​​ലു​​​​ണ്ട്. പ​​​​ര​​​​മ​​​​വി​​​​ശി​​​​ഷ്ട സേ​​​​വാ മെ​​​​ഡ​​​​ലി​​​​ന​​​​ർ​​​​ഹ​​​​നാ​​​​യി​​​​ട്ടു​​​​ണ്ട്.

സീ​​​​നി​​​​യോ​​​​രി​​​​റ്റി മ​​​​റി​​​​ക​​​​ട​​​​ന്നു നി​​​​യ​​​​മ​​​​നം സേ​​​​ന​​​​ക​​​​ളി​​​​ൽ അ​​​​പൂ​​​​ർ​​​​വ​​​​മ​​​​ല്ല. മു​​​​ൻ നാ​​​​വി​​​​ക മേ​​​​ധാ​​​​വി അ​​​​ഡ്മി​​​​റ​​​​ൽ ആ​​​​ർ.​​​​കെ. ധ​​​​വ​​​​ൻ വൈ​​​​സ് അ​​​​ഡ്മി​​​​റ​​​​ൽ ശേ​​​​ഖ​​​​ർ സി​​​​ൻ​​​​ഹ​​​​യെ മ​​​​റി​​​​ക​​​​ട​​​​ന്നു നി​​​​യ​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട​​​​താ​​​​ണ്. ഇ​​​​പ്പോ​​​​ഴ​​​​ത്തെ ക​​​​ര​​​​സേ​​​​നാ മേ​​​​ധാ​​​​വി ജ​​​​ന​​​​റ​​​​ൽ ബി​​​​പി​​​​ൻ റാ​​​​വ​​​​ത്ത് ല​​​​ഫ്. ജ​​​​ന. പ്ര​​​​വീ​​​​ൺ ബ​​​​ക്ഷി​​​​യെ മ​​​​റി​​​​ക​​​​ട​​​​ന്നാ​​​​ണു നി​​​​യ​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.

പ​​​​ദ​​​​വി​​​​യി​​​​ൽ ഒ​​​​ഴി​​​​വു​​​​വ​​​​രു​​​​ന്ന​​​​തി​​​​നു ര​​​​ണ്ടു​​​​മാ​​​​സം മു​​​​ൻ​​​​പ് നി​​​​യ​​​​മ​​​​നം പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്ന​​​​താ​​​​ണു സേ​​​​ന​​​​ക​​​​ളി​​​​ലെ രീ​​​​തി. 2014ലും ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ഖ്യാ​​​​പി​​​​ച്ച ശേ​​​​ഷ​​​​മാ​​​​ണ് നാ​​​​വി​​​​ക​​​​സേ​​​​നാ മേ​​​​ധാ​​​​വി​​​​യെ നി​​​​യ​​​​മി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.