രാഹുൽ വന്നാൽ കേരളം തൂത്തുവാരാമെന്ന കണക്കുകൂട്ടലിൽ യുഡിഎഫ്
രാഹുൽ വന്നാൽ കേരളം തൂത്തുവാരാമെന്ന കണക്കുകൂട്ടലിൽ യുഡിഎഫ്
Sunday, March 24, 2019 1:04 AM IST
ന്യൂ​ഡ​ൽ​ഹി: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി കേ​ര​ള​ത്തി​നു സ്വ​ന്തം പ്ര​ധാ​ന​മ​ന്ത്രി​യെ കി​ട്ടു​മോ? രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ച്ചാ​ൽ വ​ൻ​വി​ജ​യം ഉ​റ​പ്പാ​ണ്. രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ മത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ത്ത​നം​തി​ട്ട​യി​ൽ മ​ത്സ​രി​ക്കു​മോ എ​ന്ന ചോ​ദ്യ​വും ഒ​പ്പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

അ​മേ​ഠി​ക്കു പു​റ​മേ വ​യ​നാ​ട്ടി​ൽ കൂ​ടി രാ​ഹു​ൽ മ​ത്സരി​ച്ചാ​ൽ കേ​ര​ളം തൂ​ത്തു​വാ​രാ​മെ​ന്നാ​ണു കോ​ണ്‍ഗ്ര​സി​ന്‍റെ​യും യു​ഡി​എഫി​ന്‍റെ​യും ക​ണ​ക്കു​കൂ​ട്ട​ൽ.

സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളാ​യ ക​ർ​ണാ​ട​ക​യി​ലും ത​മി​ഴ്നാ​ടി​നും പു​റ​മെ ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന, ഗോ​വ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ കൂ​ടി രാ​ഹു​ലി​ന്‍റെ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ സാ​ന്നി​ധ്യം സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണു കോ​ണ്‍ഗ്ര​സി​ലെ തെ​ര​ഞ്ഞെ​ടു​പ്പു ത​ന്ത്രം മെ​ന​യു​ന്ന​വ​രു​ടെ വി​ല​യി​രു​ത്ത​ൽ.
ക​ർ​ഷ​ക ഭൂ​രി​പ​ക്ഷ​മു​ള്ള​തും ഭൂ​രി​പ​ക്ഷ, ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളു​ടെ മി​ശ്ര മ​ണ്ഡ​ല​വു​മാ​യ വ​യ​നാ​ട്ടി​ലെ രാ​ഹു​ലി​ന്‍റെ വി​ജ​യം മ​തേ​ത​ര ഭാ​ര​ത​ത്തി​നും കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ഉ​ണ​ർ​വി​നും കൂ​ടി നാ​ന്ദി​യാ​യേ​ക്കു​മെ​ന്നു പ്ര​തീ​ക്ഷ​യു​ണ്ട്.


എ​ന്താ​യാ​ലും വ​യ​നാ​ട്, വ​ട​ക​ര മ​ണ്ഡ​ല​ങ്ങ​ളി​ലെ ഒൗ​ദ്യോ​ഗി​ക​മാ​യ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം കോ​ണ്‍ഗ്ര​സ് വൈ​കി​ച്ച​തും പ​ത്ത​നം​തി​ട്ട​യി​ലെ മാ​ത്രം സ്ഥാ​നാ​ർ​ഥി​യെ ബി​ജെ​പി പ്ര​ഖ്യാ​പി​ക്കാ​തി​രു​ന്ന​തും വ​ലി​യ ത​ന്ത്ര​ങ്ങ​ളു​ടെ കൂ​ടി ഭാ​ഗ​മാ​യി​രു​ന്നു.

പാ​ർ​ട്ടി​യി​ലെ ഗ്രൂ​പ്പു ക​ളി​ക്കും സ്ഥാ​നാ​ർ​ഥി മോ​ഹി​ക​ളു​ടെ ബ​ഹ​ള​ത്തി​നും ഇ​ട​യി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ പ്ര​ത്യാ​ഘാ​തം സൃ​ഷ്ടി​ക്കു​ന്ന ത​ന്ത്ര​ങ്ങ​ൾ​ക്കു​ള്ള പ​രീ​ക്ഷ​ണ​ശാ​ല​യാ​യി വ​യ​നാ​ട്, വ​ട​ക​ര, പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ങ്ങ​ൾ ദേ​ശീ​യ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്.

മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​മു​ര​ളീ​ധ​ര​നെ വ​ട​ക​ര​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തു കോ​ണ്‍ഗ്ര​സു​കാ​രെ​യും സി​പി​എ​മ്മി​നെ​യും ഒ​രു​പോ​ലെ അ​ന്പ​ര​പ്പി​ച്ച​തി​നു പു​റ​മെ, രാഷ്‌ട്രീയ​ചി​ത്ര​ത്തി​ലും മാ​റ്റം വ​രു​ത്തി. കൂ​ടു​ത​ൽ വ​ലി​യ അ​ത്ഭു​ത​ങ്ങ​ൾ​ക്കും രാ​ഷ്‌ട്രീ​യ ക​രു​നീ​ക്ക​ങ്ങ​ൾ​ക്കും കേ​ര​ളം വേ​ദി​യാ​കു​മെ​യെ​ന്ന​റി​യാ​ൻ ഏ​താ​നും ദി​വ​സംകൂ​ടി മാ​ത്രം കാ​ത്താ​ൽ മ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.