യെദിയുരപ്പ ഡയറി: സു​​​ർ​​​ജേ​​​വാ​​​ല​​​യ്ക്കെ​​​തി​​​രേ പ​​​രാ​​​തിയുമായി ബിജെപി
Monday, March 25, 2019 12:44 AM IST
ബം​​​ഗ​​​ളൂ​​​രു: വ്യാ​​​ജ​​​രേ​​​ഖ​​​യെ​​​ന്ന് ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് ക​​​ണ്ടെ​​​ത്തി​​​യ, മു​​​ൻ​​​മു​​​ഖ്യ​​​മ​​​ന്ത്രി യെ​​​ദിയൂ​​​ര​​​പ്പ​​​യു​​​ടേ​​​തെ​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ഡ​​​യ​​​റി​​​യു​​​ടെ പേ​​​രി​​​ൽ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ച കോ​​​ൺ​​​ഗ്ര​​​സി​​​നെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി ബി​​​ജെ​​​പി. ആ​​​രോ​​​പ​​​ണ​​​മു​​​ന്ന​​​യി​​​ച്ച കോ​​​ൺ​​​ഗ്ര​​​സ് വ​​​ക്താ​​​വ് ര​​​ൺ​​​ദീ​​​പ് സിം​​​ഗ് സു​​​ർ​​​ജേ​​​വാ​​​ല​​​യ്ക്കെ​​​തി​​​രേ പ​​​രാ​​​തി ന​​​ൽ​​​കു​​​മെ​​​ന്നു ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ സു​​​രേ​​​ഷ് കു​​​മാ​​​ർ പ​​​റ​​​യു​​​ന്നു.

ഡ​​​യ​​​റി​​​യിലെ ക​​​ണ​​​ക്കു​​​ക​​​ളെ ആ​​​ധാ​​​ര​​​മാ​​​ക്കി, ബി​​​ജെ​​​പി​​​യി​​​ലെ ഉ​​​ന്ന​​​ത നേ​​​താ​​​ക്ക​​​ൾ​​​ക്ക് കൈ​​​ക്കൂ​​​ലി​​​യാ​​​യി യെ​​​ദിയൂ​​​ര​​​പ്പ 1,800 കോ​​​ടി രൂ​​​പ ന​​​ൽ​​​കി​​​യെ​​​ന്നാ​​​ണു കോ​​​ൺ​​​ഗ്ര​​​സ് വ​​​ക്താ​​​വ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ആ​​​രോ​​​പി​​​ച്ച​​​ത്. ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത ഡ​​​യ​​​റി​​​യു​​​ടെ ഫോ​​​ട്ടോ​​​കോ​​​പ്പി​​​യും സു​​​ർ​​​ജേ​​​വാ​​​ല പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നൊ​​​പ്പം മ​​​റ്റേ​​​താ​​​നും പേ​​​പ്പ​​​റു​​​ക​​​ളും.


ഡ​​​യ​​​റി വ്യാ​​​ജ​​​മാ​​​ണെ​​​ന്ന് ആ​​​ദാ​​​യ​​​നി​​​കു​​​തി സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളെ അ​​​ഴി​​​മ​​​തി​​​ക്കാ​​​രാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ശ്ര​​​മം ദ​​​യ​​​നീ​​​യ​​​മാ​​​യി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടെ​​​ന്നും സു​​​രേ​​​ഷ് കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. ബി​​​ജെ​​​പി കേ​​​ന്ദ്ര​​​ നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി സം​​​സാ​​​രി​​​ച്ച​​​ശേ​​​ഷം പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽകി അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മെ​​​ന്നും സു​​​രേ​​​ഷ് കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ അ​​​ഴി​​​മ​​​തി​​​ക്കാ​​​ര​​​ണെ​​​ന്ന് ട്വീ​​​റ്റ് ചെ​​​യ്ത കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി മാ​​​പ്പ് പ​​​റ​​​യ​​​ണ​​​മെ​​​ന്നും സു​​​രേ​​​ഷ് കു​​​മാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.