നിയന്ത്രണരേഖയിൽ പാക് ആക്രമണം; സൈനികനു വീരമൃത്യു
Monday, March 25, 2019 12:44 AM IST
ജ​​​മ്മു: നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​രേ​​​​​ഖ​​​​​യി​​​​​ൽ പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ ജ​​​​​വാ​​​​​ൻ‌ വീ​​​​​ര​​​​​മൃ​​​​​ത്യു വ​​​​​രി​​​​​ച്ചു. രാ​​​ജ​​​സ്ഥാ​​​ൻ സ്വ​​​ദേ​​​ശി​​​യാ​​​യ ഗ്ര​​​നേ​​​ഡി​​​യ​​​ർ ഭാ​​​ക്ക​​​ർ ആ​​​ണു വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ച​​​ത്.

പൂ​​​​​ഞ്ച് ജി​​​​​ല്ല​​​​​യി​​​​​ലെ ഷാ​​​​​പു​​​​​ർ, കേ​​​​​ർ​​​​​നി മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ൽ ശ​​​​​നി​​​​​യാ​​​​​ഴ്ച വൈ​​​​​കു​​​​​ന്നേ​​​​​രം ആ​​​​​രം​​​​​ഭി​​​​​ച്ച ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ൽ രാ​​​​​ത്രി മു​​​​​ഴു​​​​​വ​​​​​ൻ നീ​​​​​ണ്ടു. ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ക്കേ​​​​​റ്റ ജ​​​​​വാ​​​​​ൻ സൈ​​​​​നി​​​​​ക ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലി​​​​​രി​​​​​ക്കേ​​​​​ ഇ​​​​​ന്ന​​​​​ലെ വെ​​​​​ളു​​​​​പ്പി​​​​​ന് നാ​​​​​ലോ​​​​​ടെ​​​​​യാണു മ​​​​​രി​​​​​ച്ച​​​​​ത്. ഇ​​​​​ന്ത്യ​​​​​ൻ സൈ​​​​​ന്യം ശ​​​​​ക്ത​​​​​മാ​​​​​യ തി​​​​​രി​​​​​ച്ച​​​​​ടി​​​​​യാ​​​​​ണു ന​​​​​ല്കി​​​​​യ​​​​​ത്. ഇ​​​​​ന്ത്യ​​​​​ൻ പോ​​​​​സ്റ്റു​​​​​ക​​​​​ൾ​​​​​ക്കും ജ​​​​​ന​​​​​വാ​​​​​സ ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ​​​​​ക്കും നേ​​​​​ർ​​​​​ക്ക് റോ​​​ക്ക​​​റ്റ് ഉ​​​ൾ​​​പ്പെ​​​ടെ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​യി​​​രു​​​ന്നു പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍റെ ആ​​​ക്ര​​​​​മ​​​​​ണം . ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ പാ​​​​​ക് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ വീ​​​​​ര​​​​​മൃ​​​​​ത്യു വ​​​​​രി​​​​​ച്ച മൂ​​​ന്നാ​​​മ​​​ത്തെ സൈ​​​​​നി​​​​​ക​​​​​നാ​​​​​ണ് ഭാക്കർ. മാ​​​ർ​​​ച്ച് 21നു ​​​സു​​​​​ന്ദ​​​​​ർ​​​​​ബ​​​​​നി സെ​​​​​ക്ട​​​​​റി​​​​​ൽ റൈ​​​​​ഫി​​​​​ൾ​​​​​മാ​​​​​ൻ യാ​​​​​ഷ് പോ​​​​​ൾ, മാ​​​ർ​​​ച്ച് 18ന് ​​​റൈ​​​ഫി​​​ൽ​​​മാ​​​ൻ ക​​​രം​​​ജീ​​​ത് സിം​​​ഗ് എ​​​ന്നി​​​വ​​​ർ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.