രാ​ഹു​ൽ സ​മ്മ​തം അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നു പി.​സി. ചാ​ക്കോ
രാ​ഹു​ൽ സ​മ്മ​തം  അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നു  പി.​സി. ചാ​ക്കോ
Monday, March 25, 2019 12:44 AM IST
ന്യൂ​ഡ​ൽ​ഹി:വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​മെ​ന്നു രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നു കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​കസ​മി​തി അം​ഗം പി.​സി. ചാ​ക്കോ പ​റ​ഞ്ഞു. രാ​ഹു​ൽ ഗാ​ന്ധി സ​മ്മ​തം അ​റി​യി​ച്ചെ​ന്ന പ്ര​ചാ​ര​ണം വ​സ്തു​താ​പ​ര​മാ​യി ശ​രി​യ​ല്ല. രാ​ഹു​ൽ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചെ​ന്ന് കേ​ര​ള​ത്തി​ലെ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​യു​ന്നു​ണ്ടെങ്കി​ൽ അ​തു ശ​രി​യ​ല്ല. അ​ദ്ദേ​ഹം ഇ​തു​വ​രെ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ചാ​ക്കോ പ​റ​ഞ്ഞു.


ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഏ​തെ​ങ്കി​ലും ഒ​രു സീ​റ്റി​ൽ കൂ​ടി രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ക്ക​ണ​മെ​ന്ന​തു കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ഗ്ര​ഹ​മാ​ണ്. അ​തു രാ​ഹു​ൽ​ഗാ​ന്ധി​ക്കു മു​ന്നി​ൽ​വ​യ്ക്കാം. അ​ത​ല്ലാ​തെ മ​ത്സ​രി​ക്കു​മെ​ന്ന ത​ര​ത്തി​ൽ പ്ര​സ്താ​വ​ന ഇ​റ​ക്കു​ന്ന​തും പ്ര​തി​ക​രി​ക്കു​ന്ന​തും തെ​റ്റാ​ണെ​ന്നും പി.​സി. ചാ​ക്കോ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.