കോൺഗ്രസ് 31 സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിച്ചു
Tuesday, March 26, 2019 12:35 AM IST
ന്യൂ​​ഡ​​ൽ​​ഹി: 31 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​ക്കൂ​​ടി കോ​​ൺ​​ഗ്ര​​സ് പ്ര​​ഖ്യാ​​പി​​ച്ചു. മും​​ബൈ നോ​​ർ​​ത്ത് വെ​​സ്റ്റി​​ൽ സ​​ഞ്ജ​​യ് നി​​രു​​പം മ​​ത്സ​​രി​​ക്കും. മും​​ബൈ കോ​​ൺ​​ഗ്ര​​സ് ക​​മ്മി​​റ്റി പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്തു​​നി​​ന്നു നി​​രു​​പ​​മി​​നെ മാ​​റ്റി മി​​ലി​​ന്ദ് ദേ​​വ്‌​​ര​​യെ നി​​യ​​മി​​ച്ചു. പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ൽ 25 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​യാ​​ണ് ഇ​​ന്ന​​ലെ പ്ര​​ഖ്യാ​​പി​​ച്ച​​ത്. ഗോ​​വ(​​ര​​ണ്ട്) ഛത്തീ​​സ്ഗ​​ഡ്(​​ര​​ണ്ട്) എ​​ന്നീ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും ഡാ​​മ​​ൻ ഡി​​യു​​വി​​ലെ ഏ​​ക സീ​​റ്റി​​ലും സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ കോ​​ൺ​​ഗ്ര​​സ് പ്ര​​ഖ്യാ​​പി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.