മുൻ കേന്ദ്രമന്ത്രി സുഖ്റാം കോൺഗ്രസിൽ
മുൻ കേന്ദ്രമന്ത്രി സുഖ്റാം കോൺഗ്രസിൽ
Tuesday, March 26, 2019 1:00 AM IST
സിം​​ല: മു​​ൻ കേ​​ന്ദ്ര ടെ​​ലി​​കോം മ​​ന്ത്രി സു​​ഖ്റാ​​മും കൊ​​ച്ചു​​മ​​ക​​ൻ ആ​​ശ്ര​​യ് ശ​​ർ​​മ​​യും കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. ഇ​​രു​​വ​​രും കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ​​ഗാ​​ന്ധി​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യ​​ശേ​​ഷ​​മാ​​ണു കോ​​ൺ​​ഗ്ര​​സ് അം​​ഗ​​ത്വ​​മെ​​ടു​​ത്ത​​ത്. ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശി​​ലെ ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​ൽ മ​​ന്ത്രി​​യാ​​യ അ​​നി​​ൽ ശ​​ർ​​മ​​യു​​ടെ മ​​ക​​നാ​​ണ് ആ​​ശ്ര​​യ്. അ​​ച്ഛ​​നും മ​​ക​​നും കോ​​ൺ​​ഗ്ര​​സി​​ലെ​​ത്തി​​യ​​തോ​​ടെ അ​​നി​​ൽ ശ​​ർ​​മ ധ​​ർ​​മ​​സ​​ങ്ക​​ട​​ത്തി​​ലാ​​യി​​രി​​ക്കു​​ക​​യാ​​ണ്.

മ​​ണ്ഡി സീ​​റ്റി​​ൽ ആ​​ശ്ര​​യ് കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യേ​​ക്കും. 2012-17 കാ​​ല​​ത്ത് വീ​​ർ​​ഭ​​ദ്ര സിം​​ഗ് മ​​ന്ത്രി​​സ​​ഭ​​യി​​ൽ അ​​നി​​ൽ ശ​​ർ​​മ അം​​ഗ​​മാ​​യി​​രു​​ന്നു. നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു തൊ​​ട്ടു​​മു​​ന്പാ​​ണ് അ​​നി​​ൽ ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്ന​​ത്. മ​​ണ്ഡി​​യി​​ൽ സു​​ഖ്റാ​​മി​​നു സ്വാ​​ധീ​​ന​​മു​​ണ്ട്. മൂ​​ന്നു ത​​വ​​ണ ഇ​​വി​​ടെ​​നി​​ന്നു വി​​ജ​​യി​​ച്ച​​യാ​​ളാ​​ണ് സു​​ഖ്റാം.


തൊ​​ണ്ണൂ​​റ്റി​​മൂ​​ന്നു​​കാ​​ര​​നാ​​യ സു​​ഖ്റാം ര​​ണ്ടാം ത​​വ​​ണ​​യാ​​ണു കോ​​ൺ​​ഗ്ര​​സി​​ലേ​​ക്കു മ​​ട​​ങ്ങി​​യെ​​ത്തു​​ന്ന​​ത്. 2017 നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു തൊ​​ട്ടു​​മു​​ന്പ് സു​​ഖ്റാം കോ​​ൺ​​ഗ്ര​​സ് വി​​ട്ടി​​രു​​ന്നു. ടെ​​ലി​​കോം കും​​ഭ​​കോ​​ണ കേ​​സി​​ൽ ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്ന് 1997ൽ ​​സു​​ഖ്റാ​​മി​​നെ കോ​​ൺ​​ഗ്ര​​സി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്കി​​യി​​രു​​ന്നു. 2004ൽ ​​ഇ​​ദ്ദേ​​ഹം കോ​​ൺ​​ഗ്ര​​സി​​ൽ മ​​ട​​ങ്ങി​​യെ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.