തുംകൂറിൽ ദേവഗൗഡയ്ക്കെതിരേ കോൺഗ്രസ് റിബൽ
Tuesday, March 26, 2019 1:00 AM IST
ബം​​​ഗ​​​ളൂ​​​രു: ജെ​​​ഡി-​​​എ​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ ദേ​​​വ ഗൗ​​​ഡ മ​​​ത്സ​​​രി​​​ക്കു​​​ന്ന തും​​​കൂറി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് വി​​​മ​​​ത​​​ൻ പ​​​ത്രി​​​ക ന​​​ല്കി. സി​​​റ്റിം​​​ഗ് എം​​​പി എ​​​സ്.​​​പി. മു​​​ദ്ദ​​​ഹ​​​നു​​​മേ​​​ഗൗ​​​ഡ​​​യാ​​​ണു വി​​​മ​​​ത​​​നാ​​​യി രം​​​ഗ​​​ത്തു​​​ള്ള​​​ത്. സീ​​​റ്റ് വി​​​ഭ​​​ജ​​​ന​​​ത്തി​​​ൽ തും​​​കൂർ മ​​​ണ്ഡ​​​ലം ജെ​​​ഡി-​​​എ​​​സി​​​നാ​​​ണു കി​​​ട്ടി​​​യ​​​ത്. മു​​​ദ്ദ​​​ഹ​​​നു​​​മേ​​​ഗൗ​​​ഡ ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ സി​​​റ്റിം​​​ഗ് കോ​​​ൺ​​​ഗ്ര​​​സ് എം​​​പി​​​മാ​​​ർ​​​ക്കും സീ​​​റ്റ് ല​​​ഭി​​​ച്ചി​​​രു​​​ന്നു. മു​​​ദ്ദ​​​ഹ​​​നു​​​മേ​​​ഗൗ​​​ഡ​​​യ്ക്കു സീ​​​റ്റ് ല​​​ഭി​​​ക്കാ​​​ൻ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഡോ. ​​​ജി. പ​​​ര​​​മേ​​​ശ്വ​​​ര​​​യും രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ദേ​​​വ​​​ഗൗ​​​ഡ മ​​​ത്സ​​​രി​​​ക്കാ​​​നെ​​​ത്തി​​​യ​​​തോ​​​ടെ പ​​​ര​​​മേ​​​ശ്വ​​​ര പി​​​ന്മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. ജി.​​​എ​​​സ്. ബാ​​​സ​​​വ​​​രാ​​​ജ് ആ​​​ണു ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി.


ഇ​​​ന്ന​​​ലെ തും​​​കൂറി​​​ൽ ദേ​​​വ​​​ഗൗ​​​ഡ പ​​​ത്രി​​​ക ന​​​ല്കി. ബി​​​ജെ​​​പി​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ്, ജെ​​​ഡി​​​എ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് ദേ​​​വ​​​ഗൗ​​​ഡ ആ​​​ഹ്വാ​​​നം ചെ​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.