തെലുങ്കാനയിൽ പോരിനു ടിഡിപിയില്ല
തെലുങ്കാനയിൽ പോരിനു ടിഡിപിയില്ല
Tuesday, March 26, 2019 1:00 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ തെ​​ലു​​ങ്കാ​​ന​​യി​​ൽ ടി​​ഡി​​പി മ​​ത്സ​​രി​​ക്കു​​ന്നി​​ല്ല. 1982ൽ ​​രൂ​​പ​​വ​​ത്ക​​രി​​ച്ച ടി​​ഡി​​പി ആ​​ദ്യ​​മാ​​യാ​​ണു തെ​​ലു​​ങ്കാ​​ന​​യി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ​​നി​​ന്നു വി​​ട്ടു​​നി​​ൽ​​ക്കു​​ന്ന​​ത്.

ബി​​ജെ​​പി​​യും ടി​​ആ​​ർ​​എ​​സും സ്വീ​​ക​​രി​​ക്കു​​ന്ന ജ​​നാ​​ധി​​പ​​ത്യ​​വി​​രു​​ദ്ധ ന​​ട​​പ​​ടി​​ക​​ളാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ​​നി​​ന്നു വി​​ട്ടു​​നി​​ൽ​​ക്കാ​​ൻ കാ​​ര​​ണ​​മെ​​ന്നു തെ​​ലു​​ങ്കാ​​ന ടി​​ഡി​​പി അ​​ധ്യ​​ക്ഷ​​ൻ എ​​ൽ. ര​​മ​​ണ പ​​റ​​ഞ്ഞു.2014ൽ ​​തെ​​ലു​​ങ്കാ​​ന​​യി​​ലെ മ​​ൽ​​ക്കാ​​ജ്ഗി​​രി, ഖ​​മ്മം ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ ടി​​ഡി​​പി വി​​ജ​​യി​​ച്ചി​​രു​​ന്നു.

ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ൺ​​ഗ്ര​​സി​​നൊ​​പ്പം മ​​ത്സ​​രി​​ച്ച ടി​​ഡി​​പി​​ക്ക് ര​​ണ്ട് സീ​​റ്റി​​ലാ​​ണു ജ​​യി​​ക്കാ​​നാ​​യ​​ത്. 2014ൽ ​​ടി​​ഡി​​പി ടി​​ക്ക​​റ്റി​​ൽ വി​​ജ​​യി​​ച്ച 15 എം​​എ​​ൽ​​എ​​മാ​​രി​​ൽ 12 പേ​​രും ടി​​ആ​​ർ​​എ​​സി​​ലേ​​ക്കു കൂ​​റു​​മാ​​റി​​യി​​രു​​ന്നു.


ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ൺ​​ഗ്ര​​സ് ഒ​​റ്റ​​യ്ക്കാ​​ണു മ​​ത്സ​​രി​​ക്കു​​ന്ന​​ത്. കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ‌​​ഥി​​ക​​ൾ​​ക്കു ടി​​ഡി​​പി പി​​ന്തു​​ണ ന​​ല്കി​​യേ​​ക്കും.

ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​നോ​​ടു ചേ​​ർ​​ന്ന വാ​​റ​​ങ്ക​​ൽ, ന​​ൽ​​ഗോ​​ണ്ട, ഖ​​മ്മം മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും ഹൈ​​ദ​​രാ​​ബാ​​ദ് ന​​ഗ​​ര​​പ്രാ​​ന്ത​​ത്തി​​ലു​​ള്ള മ​​ൽ​​ക്കാ​​ജ്ഗി​​രി​​യി​​ലും ടി​​ഡി​​പി​​ക്ക് സ്വാ​​ധീ​​ന​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.