പൊള്ളവാഗ്ദാനം എന്നു ബിജെപി
പൊള്ളവാഗ്ദാനം എന്നു ബിജെപി
Tuesday, March 26, 2019 1:00 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സി​ന്‍റെ മി​നി​മം വ​രു​മാ​ന വാ​ഗ്ദാ​നം വാ​ച​കം മാ​ത്ര​മാ​ണെ​ന്നു ധ​ന​മ​ന്ത്രി അ​രു​ൺ ജയ്റ്റ്‌ലി ആ​ക്ഷേ​പി​ച്ചു. ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള​ത​ല്ല വാ​ഗ്ദാ​ന​മെ​ന്നു മ​ന്ത്രി ക​രു​തു​ന്നു.

മോ​ദി സ​ർ​ക്കാ​ർ ഇ​പ്പോ​ൾ​ത്ത​ന്നെ പ്ര​തി​വ​ർ​ഷം ആ​ളോ​ഹ​രി 1,06,800 രൂ​പ​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ളും ക്ഷേ​മ​പ​രി​പാ​ടി​ക​ളും ന​ൽ​കു​ന്നു​ണ്ടെ​ന്നു മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു. ഭ​ക്ഷ്യ-​രാ​സ​വ​ള സ​ബ്സി​ഡി​യാ​യും ആ​യു​ഷ്മാ​ൻ ഭാ​ര​ത് അ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളാ​യും 5.34 ല​ക്ഷം കോ​ടി​രൂ​പ ന​ൽ​കു​ന്നു​ണ്ട്. കോ​ൺ​ഗ്ര​സ് പ​റ​യു​ന്ന 3.6 ല​ക്ഷം കോ​ടി ഇ​തി​ന്‍റെ മൂ​ന്നി​ൽ ര​ണ്ടു ഭാ​ഗ​മേ വ​രൂ എ​ന്നാ​ണ് ജയ്റ്റ്‌ലി പ​റ​യു​ന്ന​ത്.

കോ​ൺ​ഗ്ര​സ് പ​ണ്ടും വാ​ഗ്ദാ​നം പാ​ലി​ക്കാ​ത്ത പാ​ർ​ട്ടി​യാ​ണെ​ന്നും 1971-ലെ ​ഗ​രീ​ബി ഹ​ഠാ​വോ ന​ട​പ്പാ​യി​ല്ലെ​ന്നും ജയ്റ്റ്‌ലി ആ​ക്ഷേ​പി​ച്ചു.


മി​നി​മം വ​രു​മാ​നം ഉ​റ​പ്പു ന​ൽ​കു​ന്ന പ​ദ്ധ​തി ധ​ന​കാ​ര്യ അ​ച്ച​ട​ക്കം ഇ​ല്ലാ​താ​ക്കു​മെ​ന്നു നീ​തി ആ​യോ​ഗ് വൈ​സ്ചെ​യ​ർ​മാ​ൻ രാ​ജീ​വ്കു​മാ​ർ പ​റ​ഞ്ഞു. ജി​ഡി​പി​യു​ടെ ര​ണ്ടു​ശ​ത​മാ​ന​വും ബ​ജ​റ്റി​ന്‍റെ 13 ശ​ത​മാ​ന​വും വ​രു​ന്ന തു​ക ഇ​തി​നു മു​ട​ക്കി​യാ​ൽ ക​മ്മി കു​ത്ത​നേ വ​ർ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​ന്പ​ത്തി​ക ഉ​പ​ദേ​ശ​ക​സ​മി​തി കോ​ൺ​ഗ്ര​സ് വാ​ഗ്ദാ​ന​ത്തി​നെ​തി​രേ ട്വീ​റ്റ് ചെ​യ്ത​തു പി​ന്നീ​ട് പി​ൻ​വ​ലി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​യ​തി​നാ​ലാ​ണ് പി​ൻ​വ​ലി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.