നോട്ട് മാറ്റുന്നതിന് ബിജെപി 40 ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടു ; പ്രതിപക്ഷം വീ​ഡി​യോ പു​റ​ത്തു​വി​ട്ടു
നോട്ട് മാറ്റുന്നതിന് ബിജെപി 40 ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടു ; പ്രതിപക്ഷം വീ​ഡി​യോ പു​റ​ത്തു​വി​ട്ടു
Wednesday, March 27, 2019 1:16 AM IST
ന്യൂ​ഡ​ൽ​ഹി: നോ​ട്ട് നി​രോ​ധ​ന​സ​മ​യ​ത്ത് അ​സാ​ധു​വാ​ക്കി​യ നോ​ട്ടു​ക​ൾ​ക്ക് പ​ക​രം പു​തി​യ ക​റ​ൻ​സി ന​ൽ​കി ബി​ജെ​പി വ​ന്പ​ൻ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജ​ന്മ​നാ​ടാ​യ ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ നോ​ട്ട് മാ​റ്റി​ത്ത​രു​ന്ന​തി​ന് 40 ശ​ത​മാ​നം ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന്‍റെ വീ​ഡി​യോ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ഇ​ന്ന​ലെ പു​റ​ത്തു​വി​ട്ടു.

ബി​ജെ​പി ത​ങ്ങ​ളു​ടെ പാ​ർ​ട്ടി​ക്ക് ലാ​ഭ​മു​ണ്ടാ​ക്കാ​നാ​യാ​ണ് നോ​ട്ട് അ​സാ​ധു​വാ​ക്കി​യ​തെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് ക​പി​ൽ സി​ബ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളു​ടെ പ​ണം അ​പ​ഹ​രി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​ത് കൊ​ടുംച​തി​യാ​ണ്. സ​ർ​ക്കാ​ർ പോ​ലീ​സ്, ബാ​ങ്കു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളെ ത​ങ്ങ​ൾ​ക്കുവേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ ദു​രു​പ​യോ​ഗം ചെ​യ്തെ​ന്നും ക​പി​ൽ സി​ബ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. ടി​എ​ൻ​എ​ൻ ഡോ​ട്ട് വേ​ൾ​ഡ് എ​ന്ന വെ​ബ്സൈ​റ്റാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.


രാ​ജ്യ​ത്തെ വ്യ​വ​സാ​യ​മേ​ഖ​ല നോ​ട്ട് നി​രോ​ധ​നം മൂ​ലം വ​ൻ ന​ഷ്ടം അ​നു​ഭ​വി​ച്ചെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ ഗു​ലാം ന​ബി ആ​സാ​ദ് ചൂ​ണ്ടി​ക്കാ​ട്ടി. സാ​ന്പ​ത്തി​ക​രം​ഗ​ത്ത് രാ​ജ്യം പു​റ​കോ​ട്ടു​ പോ​യി. 2016 ന​വം​ബ​ർ എ​ട്ടി​ലെ നോ​ട്ട് നി​രോ​ധ​ന​ത്തോ​ടെ കോ​ടി​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ൻ യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്ട​മാ​യെ​ന്നും ഗു​ലാം ന​ബി ആ​സാ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു. ലോ​ക് താ​ന്ത്രി​ക് ജ​ന​താ ദ​ൾ നേ​താ​വ് ശ​ര​ത് യാ​ദ​വ്, ജാ​ർ​ഖ​ണ്ഡ് മു​ക്തി മോ​ർ​ച്ച നേ​താ​വ് ഹേ​മ​ന്ദ് സോ​റ​ൻ, ആ​ർ​ജെ​ഡി നേ​താ​വ് മ​നോ​ജ് ഝാ, ​കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, അ​ഹമ്മ​ദ് പ​ട്ടേ​ൽ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.