ദീപിക 132-ാം വാർഷിക ആഘോഷം ഡൽഹിയിൽ ഇന്ന്
ദീപിക 132-ാം വാർഷിക ആഘോഷം ഡൽഹിയിൽ ഇന്ന്
Wednesday, March 27, 2019 1:24 AM IST
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ള​ത്തി​ലെ പ്ര​ഥ​മ ദി​ന​പ​ത്ര​മാ​യ ദീ​പി​ക​യു​ടെ 132-ാം വാ​ർ​ഷി​ക​വും ബി​സി​ന​സ് ദീ​പി​ക​യു​ടെ 25-ാം വാ​ർ​ഷി​ക​വും സം​യു​ക്ത​മാ​യി രാ​ഷ്‌ട്ര​ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന് ആ​ഘോ​ഷി​ക്കും. ഉ​പ​രാ​ഷ്‌ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു ഉ​ദ്ഘാ​ട​നം ചെ​യ്യും. മൗ​ലാ​ന ആ​സാ​ദ് റോ​ഡി​ലെ ഉ​പ​രാ​ഷ്‌ട്ര​പ​തി​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ലു​ള്ള സ​ർ​ദാ​ർ വ​ല്ല​ഭ്ഭാ​യ് പ​ട്ടേ​ൽ ഹാ​ളി​ൽ വൈ​കു​ന്നേ​രം 4.30നാ​ണ് സ​മ്മേ​ള​നം.

വൈ​കു​ന്നേ​രം 4.30നു ​ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഉ​പ​രാ​ഷ്‌ട്ര​പ​തി എം. ​വെ​ങ്ക​യ്യ നാ​യി​ഡു മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. രാഷ്‌ട്രദീപിക ലിമിറ്റഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ, ദീപിക ചീ​ഫ് എ​ഡി​റ്റ​ർ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നും അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​റു​മാ​യ ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. രാ​ഷ്‌ട്ര​ദീ​പി​ക ലിമിറ്റഡ് ചെ​യ​ർ​മാ​ൻ ഡോ. ​ഫ്രാ​ൻ​സി​സ് ക്ലീ​റ്റ​സ്, എം​ഡി, ചീ​ഫ് എ​ഡി​റ്റ​ർ, ഡ​ൽ​ഹി ബ്യൂ​റോ ചീ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്ന് സ​മ്മേ​ള​ന​ത്തി​നെ​ത്തു​ന്ന ഉ​പ​രാ​ഷ്‌ട്ര​പ​തി​യെ സ്വീ​ക​രി​ക്കും.


വ്യ​വ​സാ​യരം​ഗ​ത്തെ മി​ക​വി​നു​ള്ള ബി​സി​ന​സ് ദീ​പി​ക എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ ഡോ. ​കെ. അ​ജി​ത് ജോ​യി (ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, ഡി​ഡി​ആ​ർ​സി എ​സ്ആ​ർ​എ​ൽ ഡ​യ​ഗ്‌​നോ​സ്റ്റി​ക്സ് ലി​മി​റ്റ​ഡ്), ജോ​ർ​ജ് ആ​ന്‍റ​ണി (ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, ജി.​കെ. ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീ​സ്), കെ.​ജി. അ​നി​ൽ​കു​മാ​ർ (ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, ഐ​സി​എ​ൽ ഫി​ൻ​കോ​ർ​പ് ലി​മി​റ്റ​ഡ്) എ​ന്നി​വ​ർ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.