മകനെ ബിജെപി സ്ഥാനാർഥിയാക്കി, കേന്ദ്രമന്ത്രി രാജിവച്ചു
മകനെ ബിജെപി സ്ഥാനാർഥിയാക്കി, കേന്ദ്രമന്ത്രി രാജിവച്ചു
Monday, April 15, 2019 12:11 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ലെ മു​തി​ർ​ന്ന മ​ന്ത്രി​യും ഹ​രി​യാ​ന​യി​ൽനി​ന്നു​ള്ള നേ​താ​വു​മാ​യ ചൗ​ധ​രി ബീ​രേ​ന്ദ​ർ സിം​ഗ് രാ​ജി​വ​ച്ചു. മ​ക​ൻ ബ്രി​ജേ​ന്ദ്ര സിം​ഗി​ന്‍റെ പേ​ര് ഹ​രി​യാ​ന​യി​ലെ ഹി​സാ​റി​ൽനി​ന്നു​ള്ള സ്ഥാ​നാ​ർ​ഥി​യാ​യി ബി​ജെ​പി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​യു​ടെ നീ​ക്കം. കേ​ന്ദ്ര ഉ​രു​ക്ക് മ​ന്ത്രി സ്ഥാ​ന​വും രാ​ജ്യ​സ​ഭാം​ഗ​ത്വ​വും ഒ​ഴി​യു​ക​യാ​ണെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യെ അ​റി​യി​ച്ച​താ​യി അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു.

മ​ക​നെ മ​ത്സ​രി​പ്പി​ക്കാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ജ​ന​പ​ക്ഷ​പാ​ത​മെ​ന്ന ആ​രോ​പ​ണം ത​നി​ക്കും കു​ടും​ബ​ത്തി​നും എ​തി​രേ ഉ​യ​രാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്നാ​ണു ബീ​രേ​ന്ദ​ർ സിം​ഗ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. സാ​ധാ​ര​ണ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​യി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹ​രി​യാ​ന​യി​ൽനി​ന്നു​ള്ള മു​തി​ർ​ന്ന നേ​താ​വ് ചൗ​ധ​രി ബീ​രേ​ന്ദ​ർ സിം​ഗ്, മോ​ദി​മ​ന്ത്രി​സ​ഭ​യി​ൽ ആ​ദ്യം ഗ്രാ​മ​വി​ക​സ​ന​ത്തി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി രാ​ജ്, കു​ടി​വെ​ള്ളം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യാ​യി​രു​ന്നു. 2016ൽ ​ന​ട​ത്തി​യ പു​നഃ​സം​ഘ​ട​ന​യി​ൽ ഉ​രു​ക്ക് മ​ന്ത്രി​യാ​യി. നേ​ര​ത്തേ കോ​ണ്‍ഗ്ര​സ​ിലാ​യി​രു​ന്ന ഇ​ദ്ദേ​ഹം 2014ലാ​ണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.