ബിജെപി വക്താവിനു നേരേ ചെരിപ്പേറ്
ബിജെപി വക്താവിനു നേരേ ചെരിപ്പേറ്
Thursday, April 18, 2019 11:13 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ദേ​ശീ​യ ആ​സ്ഥാ​ന​ത്ത് പ​ത്ര​സ​മ്മേ​ള​ന​ത്തി​നി​ടെ പാ​ർ​ട്ടി വ​ക്താ​വ് ജി.​വി.​എ​ൽ. ന​ര​സിം​ഹ റാ​വു​വി​നു നേ​രേ ചെ​രി​പ്പേ​റ്. ഭീ​ക​ര​വാ​ദ കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്ന പ്ര​ഗ്യ സിം​ഗി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ ന്യാ​യീ​ക​രി​ച്ചു സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് റാ​വു​വി​നു നേ​രേ കാ​ണ്‍പൂ​ർ സ്വ​ദേ​ശി​യാ​യ ഡോ. ​ശ​ക്തി ഭാ​ർ​ഗ​വ് ഷൂ​സ് ഉൗ​രി​യെ​റി​ഞ്ഞ​ത്.


ബി​ജെ​പി ആ​സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ ത​ന്നെ ഇ​യാ​ളെ പി​ടി​ച്ചു​മാ​റ്റി. പി​ന്നീ​ട് പോ​ലീ​സി​നെ ഏ​ൽ​പ്പി​ച്ചു. ന​ര​സിം​ഹ റാ​വു​വി​നൊ​പ്പം ബി​ജെ​പി നേ​താ​വ് ഭൂ​പേ​ന്ദ്ര യാ​ദ​വും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തി​നു പി​ന്നി​ൽ കോ​ണ്‍ഗ്ര​സ് ആ​ണെ​ന്നാ​ണ് ബി​ജെ​പി​യു​ടെ ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.