റോഡപകടത്തിൽ പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു
Sunday, April 21, 2019 3:29 AM IST
ഓഖ്ല (ഡൽഹി): റോഡ് മുറിച്ചുകടക്കവേ സ്കൂട്ടറിടിച്ചു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് ജീസസ് ആൻഡ് മേരി സഭാംഗം മരിച്ചു.
തെക്കൻ പറവൂർ മലമേൽ പുലക്കാവിൽ പരേതനായ കോര ജോണിന്റെ മകൾ സിസ്റ്റർ അർച്ചന (തേതമ്മ-63) ആണു മരിച്ചത്. കഴിഞ്ഞ മാർച്ച് രണ്ടിനു രാവിലെ ഒന്‍പതരയോടെ ഓഖ്ലയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന സിസ്റ്റർ ഒന്നരമാസമായി ഹോളി ഫാമിലി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ചയായിരുന്നു മരണം. മൃതദേഹം ഇന്നു 4.30ന് ഡൽഹിയിലെ ലജ്പത് നഗറിലുള്ള പ്രൊവിൻഷ്യലേറ്റ് ഹൗസിൽ കൊണ്ടുവരും.
ആർച്ച്ബിഷപ് ഡോ. അനിൽ ക്യൂട്ടോയുടെ മുഖ്യകാർമികത്വത്തിൽ പ്രത്യേക പ്രാർഥനയും വിശുദ്ധ കുർബാനയുണ്ടായിരിക്കും.
നാളെ മൃതദേഹം അമൃത്സറിലേക്കു കൊണ്ടുപോയി ഉച്ചകഴിഞ്ഞു 3.30ന് സേക്രഡ് ഹാർട്ട് പള്ളിയിൽ ബിഷപ് ഡോ. അഞ്ജലോയുടെ കാർമികത്വത്തിൽ സംസ്കരിക്കും. അമ്മ: മറിയക്കുട്ടി ജോണ്‍. സഹോദരങ്ങൾ: പെണ്ണമ്മ, ലില്ലിക്കുട്ടി, ജോർജ്, തോമസ്, ജോസഫ്, ജോണ്സണ്.