കാൺപുരിൽ ട്രെയിൻ പാളം തെറ്റി 15 പേർക്കു പരിക്ക്
Sunday, April 21, 2019 3:30 AM IST
കാ​​​ൺ​​​പു​​​ർ: ഹൗ​​​റ-​​​ഡ​​​ൽ​​​ഹി പൂ​​​ർ​​​വ എ​​​ക്സ്പ്ര​​​സ് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ കാ​​​ൺ​​​പു​​​രി​​​ൽ പാ​​​ളം​​​തെ​​​റ്റി. ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു​​​ള്ള ​​​യാ​​​ത്ര​​​ക്കി​​​ടെ ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ 15 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. കാ​​​ൺ​​​പു​​​ർ​​​ന​​​ഗ​​​റി​​​ൽ​​നി​​​ന്ന് 20 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ റൂ​​​മ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. 12 കോ​​​ച്ചു​​​ക​​​ളാ​​​ണ് പാ​​​ളം​​​തെ​​​റ്റി​​​യ​​​ത്.


സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ റെ​​​യി​​​ൽ​​​വേ സു​​​ര​​​ക്ഷാ​ ക​​​മ്മീ​​​ഷ​​​ണ​​​ർ എ.​​​കെ. ജെ​​​യി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യി റെ​​​യി​​​ൽ​​​വേ വൃ​​​ത്ത​​​ങ്ങ​​​ൾ സൂ​​​ചി​​​പ്പി​​​ച്ചു. അ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഈ ​​​പാ​​​ത​​​യി​​​ൽ 28 ട്രെ​​​യി​​​നു​​​ക​​​ൾ വ​​​ഴി​​​തി​​​രി​​​ച്ചു​​​വി​​​ട്ടു. 16 എ​​​ണ്ണം റ​​​ദ്ദാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.