മൂന്നാംഘട്ടം തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു
Monday, April 22, 2019 12:41 AM IST
ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ മൂ​​ന്നാം ഘ​​ട്ട​​ത്തി​​ന്‍റെ പ​​ര​​സ്യ​​പ്ര​​ചാ​​ര​​ണം അ​​വ​​സാ​​നി​​ച്ചു. കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ​​ഗാ​​ന്ധി അ​​ട​​ക്ക​​മു​​ള്ള പ്ര​​മു​​ഖ​​ർ ജ​​ന​​വി​​ധി തേ​​ടു​​ന്ന ഈ ​​ഘ​​ട്ട​​ത്തി​​ൽ 116 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ക. കേ​​ര​​ള​​മ​​ട​​ക്കം 14 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും ര​​ണ്ടു കേ​​ന്ദ്ര​​ഭ​​ര​​ണ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലു​​മാ​​ണ് ഈ ​​മ​​ണ്ഡ​​ല​​ങ്ങ​​ൾ.

ഗു​​ജ​​റാ​​ത്ത്(26), കേ​​ര​​ളം(20) എ​​ന്നീ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ മു​​ഴു​​വ​​ൻ സീ​​റ്റി​​ലേ​​ക്കും മൂ​​ന്നാം ഘ​​ട്ട​​ത്തി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കും. മ​​ഹാ​​രാ​​ഷ്‌​​ട്ര(14), ക​​ർ​​ണാ​​ട​​ക(14),യു​​പി(10), ഛത്തീ​​സ്‌​​ഗ​​ഡ്(​​ഏ​​ഴ്), ഒ​​ഡീ​​ഷ(​​ആ​​റ്), ബി​​ഹാ​​ർ(​​അ​​ഞ്ച്)​​ബം​​ഗാ​​ൾ‌(​​അ​​ഞ്ച്), ആ​​സാം(​​നാ​​ല്), ഗോ​​വ(​​ര​​ണ്ട്), കാ​​ഷ്മീ​​ർ(​​ഒ​​ന്ന്), ദാ​​ദ്ര ന​​ഗ​​ർ ഹ​​വേ​​ലി(​​ഒ​​ന്ന്), ഡാ​​മ​​ൻ ദി​​യു(​​ഒ​​ന്ന്) എ​​ന്നി​​ങ്ങ​​നെ​​യാ​​ണു മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന മ​​ണ്ഡ​​ല​​ങ്ങ​​ൾ.


ബി​​ജെ​​പി അ​​ധ്യ​​ക്ഷ​​ൻ അ​​മി​​ത് ഷാ, ​​സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി സ്ഥാ​​പ​​ക​​ൻ മു​​ലാ​​യം സിം​​ഗ് യാ​​ദ​​വ്, മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ എ​​ൻ​​സി​​പി നേ​​താ​​വ് സു​​പ്രി​​യ സു​​ളെ തു​​ട​​ങ്ങി​​യ​​വ​​രാ​​ണു മൂ​​ന്നാം ഘ​​ട്ട​​ത്തി​​ൽ ജ​​ന​​വി​​ധി തേ​​ടു​​ന്ന പ്ര​​മു​​ഖ​​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.