തമിഴ്നാട്ടിൽ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും ഏഴു പേർ മരിച്ചു
Monday, April 22, 2019 12:41 AM IST
തി​​രു​​ച്ചി​​റ​​പ്പ​​ള്ളി: ത​​മി​​ഴ്നാ​​ട്ടി​​ൽ ക്ഷേ​​ത്ര​​ത്തി​​ലെ തി​​ക്കി​​ലും തി​​ര​​ക്കി​​ലും ഏ​​ഴു പേ​​ർ മ​​രി​​ച്ചു. തി​​രു​​ച്ചി​​റ​​പ്പ​​ള്ളി ജി​​ല്ല​​യി​​ലെ​​മു​​ത്തി​​യം​​പാ​​ള​​യ​​ത്തെ ക​​റു​​പ്പ​​സ്വാ​​മി ക്ഷേ​​ത്രോ​​ത്സ​​വ​​ത്തി​​നി​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. ചി​​ത്തി​​ര പൗ​​ർ​​ണമി ഉ​​ത്സ​​വ​​ത്തി​​നി​​ടെ ന​​ട​​ന്ന പ​​ടി​​ക്കാ​​ശ്(​​ക്ഷേ​​ത്ര നാ​​ണ​​യം) വി​​ത​​ര​​ണ​​ത്തി​​നി​​ടെ​​യാ​​യി​​രു​​ന്നു തി​​ക്കും തി​​ര​​ക്കു​​മു​​ണ്ടാ​​യ​​ത്.


അ​​പ​​ക​​ട​​ത്തി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി അ​​നു​​ശോ​​ച​​നം അ​​റി​​യി​​ച്ചു മ​​ര​​ണ​​മ​​ട​​ഞ്ഞ​​വ​​രു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കു ര​​ണ്ടു ല​​ക്ഷം രൂ​​പ ധ​​ന​​സ​​ഹാ​​യം പ്ര​​ധാ​​ന​​മ​​ന്ത്രി പ്ര​​ഖ്യാ​​പി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.