മീനാക്ഷി ലേഖി ന്യൂഡൽഹിയിൽ, ഗൗതം ഗംഭീർ ഇൗസ്റ്റ് ഡൽഹിയിൽ
Tuesday, April 23, 2019 12:28 AM IST
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ഈസ്റ്റ് ഡൽഹി ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയാകും. സിറ്റിംഗ് എംപി മഹേഷ് ഗിരിയെ തഴഞ്ഞാണു ഗംഭീറിനെ ബിജെപി സ്ഥാനാർഥിയാക്കിയത്. കഴിഞ്ഞമാസമാണു ഗംഭീർ ബിജെപിയിൽ ചേർന്നത്. ന്യൂഡൽഹി മണ്ഡലത്തിൽ മീനാക്ഷി ലേഖിയാണു ബിജെപി സ്ഥാനാർഥി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ മത്സരിക്കുമെന്ന് അഭ്്യൂഹമുണ്ടായിരുന്നു.