രാഹുൽ ഗാന്ധിയുടെ നാമനിർദേശ പത്രിക സാധു: റിട്ടേണിംഗ് ഓഫീസർ
രാഹുൽ ഗാന്ധിയുടെ നാമനിർദേശ  പത്രിക സാധു:  റിട്ടേണിംഗ് ഓഫീസർ
Tuesday, April 23, 2019 12:28 AM IST
അ​​​​മേ​​​​ഠി: അ​​​​മേ​​​​ഠി ലോ​​​​ക്സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശ പ​​​​ത്രി​​​​ക സാ​​​​ധു​​​​ത​​​​യു​​​​ള്ള​​​​താ​​​​ണെ​​​​ന്ന് റി​​​​ട്ടേ​​​​ണിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ.

രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി​​​​യു​​​​ടെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ കെ.​​​​സി. കൗ​​​​ഷി​​​​ക്കി​​​​ന്‍റെ വാ​​​​ദം കേ​​​​ട്ട ശേ​​​​ഷ​​​​മാ​​​​ണ് റി​​​​ട്ടേ​​​​ണിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ റാം​​​​മ​​​​നോ​​​​ഹ​​​​ർ മി​​​​ശ്ര നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശ​​​​പ​​​​ത്രി​​​​ക സാ​​​​ധു​​​​ത​​​​യു​​​​ള്ള​​​​തെ​​​​ന്ന് വി​​​​ധി​​​​ച്ച​​​​ത്. രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ൽ പൊ​​​​രു​​​​ത്ത​​​​ക്കേ​​​​ടു​​​​ണ്ടെ​​​​ന്ന് സ്വ​​​​ത​​​​ന്ത്ര​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​ണ് സം​​​​ശ​​​​യം ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത്. യു​​​​കെ​​​​യി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത ക​​​​ന്പ​​​​നി രേ​​​ഖ​​​യി​​​ൽ ​രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​ക്കു ബ്രി​​​​ട്ടീ​​​​ഷ് പൗ​​​​ര​​​​ത്വ​​​​മു​​​​ണ്ടെ​​​​ന്നും ഇ​​​​ക്കാ​​​​ര്യം സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ൽ മ​​​​റ​​​​ച്ചു​​​​വ​​​​ച്ചെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു ആ​​​​രോ​​​​പ​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.