ബംഗാളിൽ പോളിംഗ് ബൂത്തിനു പുറത്ത് കോൺഗ്രസ് പ്രവർത്തകനെ വെട്ടിക്കൊന്നു
Tuesday, April 23, 2019 11:30 PM IST
മു​​​​ർ​​​​ഷി​​​​ദാ​​​​ബാ​​​​ദ്: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ലെ മു​​​​ർ​​​​ഷി​​​​ദാ​​​​ബാ​​​​ദി​​​​ൽ പോ​​​​ളിം​​​​ഗ് ബൂ​​​​ത്തി​​​​നു പു​​​​റ​​​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നെ വെ​​​​ട്ടി​​​​ക്കൊ​​​​ന്നു. ര​​​​ണ്ടു പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​ണെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​രോ​​​പി​​​ച്ചു. ബാ​​​​ലി​​​​ഗ്രാം പ്രൈ​​​​മ​​​​റി സ്കൂ​​​​ളി​​​​ലെ ബൂ​​​​ത്തി​​​​ൽ വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​നെ​​​​ത്തി​​​​യ തി​​​​യാ​​​​റു​​​​ൾ ഷേ​​​​ക്ക് (52) ആ​​​​ണ് വെ​​​​ട്ടേ​​റ്റു മ​​​​രി​​​​ച്ച​​​​ത്.


തി​​​​യാ​​​​റു​​​​ൾ കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യി​​​​രു​​​​ന്നെ​​​​ന്നും തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സു​​​​കാ​​​​രാ​​​​ണ് ആ​​​​ക്ര​​​​മ​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്നും മു​​​​ർ​​ഷി​​​​ദാ​​​​ബാ​​​​ദി​​​​ലെ കോ​​​​ൺ​​​​ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ർ​​​​ഥി അ​​​​ബു ഹേ​​​​ന പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.