ചീഫ് ജസ്റ്റീസിന് എതിരേയുള്ള പരാതി മൂന്നംഗ സമിതി അന്വേഷിക്കും
Wednesday, April 24, 2019 12:00 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: സു​​​​പ്രീം​​​​കോ​​​​ട​​​​തി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ര​​​​ഞ്ജ​​​​ൻ ഗൊ​​​​ഗോ​​​​യി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മ പ​​​​രാ​​​​തി മൂ​​​​ന്നം​​​​ഗ സ​​​​മി​​​​തി അ​​​​ന്വേ​​​​ഷി​​​​ക്കും.

സു​​​​പ്രീം​​​​കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​മാ​​​​രാ​​​​യ ജ​​​​സ്റ്റീ​​​​സ് എ​​​​സ്.​​​​എ. ബോ​​​​ഡെ ത​​​​ല​​​​വ​​​​നാ​​​​യ സ​​​​മി​​​​തി​​​​യി​​​​ൽ ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ എ​​​​ൻ.​​​​വി. ര​​​​മ​​​​ണ, ഇ​​​​ന്ദി​​​​രാ ബാ​​​​ന​​​​ർ​​​​ജി എ​​​​ന്നി​​​​വ​​​​രാ​​​​ണു സ​​​​മി​​​​തി​​​​യി​​​​ലെ മ​​​​റ്റം​​​​ഗ​​​​ങ്ങ​​​​ൾ. ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ക​​​​ഴി​​​​ഞ്ഞാ​​​​ൽ ഏ​​​​റ്റ​​​​വും സീ​​​​നി​​​​യ​​​​റാ​​​​യ ജ​​​​ഡ്ജി​​​​യാ​​​​ണു ജ​​​​സ്റ്റീ​​​​സ് എ​​​​സ്.​​​​എ. ബോ​​​​ഡെ.

മു​​​​ൻ വ​​​​നി​​​​താ ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​യാ​​​​ണു ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സി​​​​നെ​​​​തി​​​​രേ ആ​​​​രോ​​​​പ​​​​ണ​​​​മു​​​​ന്ന​​​​യി​​​​ച്ച​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.