കേ​ര​ള​ത്തി​ൽനി​ന്നു റി​ക്രൂ​ട്ട് ചെ​യ്ത ഭീ​ക​ര​രെ കൊ​ളം​ബോ​യി​ൽ താ​മ​സി​പ്പി​ച്ചി​രു​ന്നു​: എ​ൻ​ഐ​എ
Wednesday, April 24, 2019 12:00 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽനി​ന്ന് സി​റി​യ​യി​ലെ​യും അ​ഫ്ഗാ​നി​സ്ഥാ​നി​ലെ​യും ഭീ​ക​ര​ ക്യാ​ന്പു​ക​ളി​ലേ​ക്കു റി​ക്രൂ​ട്ട് ചെ​യ്ത യു​വാ​ക്ക​ളെ കൊ​ളം​ബോ​യി​ലെ ഇ​സ്‌​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ താ​മ​സി​പ്പി​ച്ചി​രു​ന്ന​താ​യി ഇ​ന്ത്യ​യു​ടെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) ക​ണ്ടെ​ത്തി. മൂ​ന്നൂ​റി​ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ട ശ്രീ​ല​ങ്ക​യി​ലെ ഈ​സ്റ്റ​ർദി​ന സ്ഫോ​ട​ന പ​ര​ന്പ​ര​യു​മാ​യു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ ബ​ന്ധ​ത്തി​നു കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ തെ​ളി​വു ക​ണ്ടെ​ത്താ​നാ​യേ​ക്കു​മെ​ന്ന് എ​ൻ​ഐ​എ കേ​ന്ദ്ര​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു.

കാ​സ​ർ​ഗോ​ട്ടുനി​ന്ന് ഐ​എ​സി​ൽ ചേ​ർ​ന്ന അ​ഷ്ഫാ​ക് മ​ജീ​ദ്, കോ​ഴി​ക്കോ​ട്ടു​കാ​ര​നാ​യ അ​ബ്ദു​ൾ റ​ഷീ​ദ് അ​ബ്ദു​ള്ള, പാ​ല​ക്കാ​ട് സ്വ​ദേ​ശി ബെ​സ്റ്റി​ൻ വി​ൻ​സ​ന്‍റ് എ​ന്നി​വ​ർ 2016ൽ ​ശ്രീ​ല​ങ്ക​യി​ൽ എ​ത്തി​യി​രു​ന്ന​താ​യി നേ​ര​ത്തേത​ന്നെ എ​ൻ​ഐ​എ ക​ണ്ടെ​ത്തി​യി​രു​ന്നു. കൊ​ളം​ബോ​യി​ൽനി​ന്നാ​ണ് ഇ​വ​രെ​ല്ലാം പി​ന്നീ​ട് സി​റി​യ​യി​ലേ​ക്കോ അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്കോ പോ​യ​ത്. അ​ഷ്ഫാ​ക് മ​ജീ​ദും ഭാ​ര്യ ഷം​സി​യ​യും മ​ക​ൾ അ​യി​ഷ​യും 2016 ഫെ​ബ്രു​വ​രി​യി​ലാ​ണ് കൊ​ളം​ബോ​യി​ലെ​ത്തി​യ​ത്. അ​ബ്ദു​ൾ റ​ഷീ​ദ് അ​ബ്ദു​ള്ള​യും ഭാ​ര്യ അ​യി​ഷ​യും മ​ക​ൾ സാ​റ​യും ഏ​താ​ണ്ട് ഇ​തേ കാ​ല​യ​ള​വി​ൽ ശ്രീ​ല​ങ്ക​യി​ലെ​ത്തി. പാ​ല​ക്കാ​ട്ടു​കാ​ര​ൻ ബെ​സ്റ്റി​ൻ 2015 ഡി​സം​ബ​റി​ൽ നേ​രേ ശ്രീ​ല​ങ്ക​യി​ലെ​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു ഭീ​ക​ര​സം​ഘ​ട​ന​യി​ൽ ചേ​ർ​ന്ന​ത്.

മും​ബൈ​യി​ലെ സ​ക്കീ​ൽ നാ​യി​ക്കി​ന്‍റെ ഇ​സ്‌​ലാ​മി​ക് റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ ഇ​സ്‌​ലാ​മി​ലേ​ക്കു മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്ത​പ്പെ​ട്ട ചി​ല​രും പി​ന്നീ​ട് കൊ​ളം​ബോ​യി​ലേ​ക്കു പോ​യി​രു​ന്ന​താ​യി എ​ൻ​ഐ​എയ്​ക്ക് സൂ​ച​ന​യു​ണ്ട്. ഭീ​ക​ര​സം​ഘ​ട​ന​യി​ൽ ചേ​ർ​ക്കു​ന്ന​തി​നാ​യി മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യ കേ​സി​ൽ ആ​ർ​ഷി ഖു​റേ​ഷി എ​ന്ന​യാ​ൾ​ക്കെ​തി​രേ എ​ൻ​ഐ​എ ചാ​ർ​ജ്ഷീ​റ്റ് ന​ൽ​കി​യി​രു​ന്നു.

എ​ന്താ​യാ​ലും ശ്രീ​ല​ങ്ക​യി​ലെ ഇ​സ്‌​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​നെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം വി​വ​ര​ങ്ങ​ൾ കൈ​മാ​റ​ണ​മെ​ന്ന് ശ്രീ​ല​ങ്ക​യോ​ട് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള നി​യ​മസ​ഹാ​യ ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വ​രം ന​ൽ​കാ​നാ​ണ് ആ​വ​ശ്യം.

ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ലൂ​ടെ ജി​ഹാ​ദ് ന​ട​പ്പാ​ക്കാ​ൻ മ​സ്തി​കക്ഷാള​ന​വും പ​രി​ശീ​ല​ന​വും ന​ൽ​കു​ന്ന​തി​ൽ ശ്രീ​ല​ങ്ക​യി​ലെ ഇ​സ്ലാ​മി​ക് കേ​ന്ദ്ര​ത്തി​ലെ ചി​ല​ർ​ക്കെ​ങ്കി​ലും ബ​ന്ധം ഉ​ണ്ടാ​കു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ.

ശ്രീ​ല​ങ്ക​യി​ലെ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ ചാ​വേ​ർ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ള്ള​താ​യി എ​ൻ​ഐ​എ നേ​ര​ത്തെത​ന്നെ ശ്രീ​ല​ങ്ക​യ്ക്കു മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. ഇ​ന്ത്യ​ൻ എം​ബ​സി​ക്കു നേ​രെ​യും അ​ക്ര​മം പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭീ​ക​രാ​ക്ര​മ​ണം ത​ട​യാ​ൻ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ക്കാ​തി​രു​ന്ന​ത് ഞെ​ട്ടി​ച്ചു.

ക്രൈ​സ്ത​വ​ർ​ക്കു നേ​രേയു​ള്ള അ​ക്ര​മം ത​ട​യാ​തി​രു​ന്ന​തി​ൽ ശ്രീ​ല​ങ്ക​ൻ സ​ർ​ക്കാ​ർ വീ​ഴ്ച വ​രു​ത്തി​യ​ത് ഗു​രു​ത​ര പി​ഴ​വാ​ണെ​ന്ന് കൊ​ളം​ബോ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ൽ​ക്കം ര​ഞ്ജി​ത്ത് ചൂ​ണ്ടി​ക്കാ​ട്ടി. ന്യൂ​സി​ല​ൻ​ഡി​ലെ ഒ​രു തീ​വ്ര​വാ​ദി​യു​ടെ ന​ട​പ​ടി​യു​ടെ പേ​രി​ൽ ശ്രീ​ല​ങ്ക​യി​ലെ ക്രൈ​സ്ത​വ​രെ ആ​സൂ​ത്രി​ത​മാ​യി കൂ​ട്ട​ക്കൊ​ല ചെ​യ്ത​തി​നു ന്യാ​യീ​ക​ര​ണ​മി​ല്ലെ​ന്ന് കൊ​ളം​ബോ​യി​ലെ സ​മാ​ധാ​നപ്രേ​മി​ക​ളാ​യ മു​സ്‌​ലിം​ക​ളും പ​റ​യു​ന്നു.

സ​മാ​ധാ​ന പ്രേ​മി​ക​ളാ​യ ക്രൈ​സ്ത​വ​ർ തി​രി​ച്ച​ടി​ക്കി​ല്ലെ​ന്ന​തും ക്രൈ​സ്ത​വ​രെ ആ​ക്ര​മി​ച്ചാ​ൽ ആ​ഗോ​ള ശ്ര​ദ്ധ നേ​ടി ഭീ​ക​ര​ത പ​ട​ർ​ത്താ​നാ​കു​മെ​ന്ന​തു​മാ​ണ് കാ​ര​ണ​മെ​ന്നു​മാ​ണ് ഇ​ന്ത്യ​യു​ടെ വി​ല​യി​രു​ത്ത​ൽ.


ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.