ബിജെപി ഏറ്റവും അധികം സീറ്റിൽ മത്സരിക്കുന്നത് ഇത്തവണ
Thursday, April 25, 2019 12:27 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ത്ത​​​വ​​​ണ​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലാ​​​ണ് ബി​​​ജെ​​​പി ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. ഏ​​​ഴാം ഘ​​​ട്ടം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി ഏ​​​പ്രി​​​ൽ 29ന് ​​​അ​​​വ​​​സാ​​​നി​​​ക്കാനിരി​​​ക്കേ ബി​​​ജെ​​​പി 437 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു.

2014ൽ 428 ​​​സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ​​​യാ​​​യി​​​രു​​​ന്നു ബി​​​ജെ​​​പി മ​​​ത്സ​​​രി​​​പ്പി​​​ച്ച​​​ത്. 2009ൽ 433 ​​​സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ​​​യും 2004ൽ 364 ​​​സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ​​​യും ബി​​​ജെ​​​പി മ​​​ത്സ​​​രി​​​പ്പി​​​ച്ചു. 2019 തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ഇ​​​തു​​​വ​​​രെ 423 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. ബി​​​ഹാ​​​ർ, ത​​​മി​​​ഴ്നാ​​​ട് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ഭൂ​​​രി​​​ഭാ​​​ഗം സീ​​​റ്റു​​​ക​​​ളി​​​ലും കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളാ​​​ണു മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.