എൻ.ഡി. തിവാരിയുടെ മകന്‍റെ മരണം: ഭാര്യ അറസ്റ്റിൽ
എൻ.ഡി. തിവാരിയുടെ മകന്‍റെ മരണം: ഭാര്യ അറസ്റ്റിൽ
Thursday, April 25, 2019 12:27 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി എ​ൻ.​ഡി തി​വാ​രി​യു​ടെ മ​ക​ൻ രോ​ഹി​ത് ശേ​ഖ​ർ തി​വാ​രി​യു​ടെ മ​ര​ണ​ത്തി​ൽ ഭാ​ര്യ അ​റ​സ്റ്റി​ൽ. തു​ട​ർ​ച്ച​യാ​യി മൂ​ന്നു ദി​വ​സം ചോ​ദ്യം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണു രോ​ഹി​തി​ന്‍റെ ഭാ​ര്യ അ​പൂ​ർ​വ ശു​ക്ല തി​വാ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. രോ​ഹി​തി​നെ അ​പൂ​ർ​വ ത​ല​യി​ണ ഉ​പ​യോ​ഗി​ച്ചു ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ഡ​ൽ​ഹി പോ​ലീ​സ് നി​ഗ​മ​നം.

മ​ദ്യ​പി​ച്ചെ​ത്തി​യ രോ​ഹി​തു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും പി​ന്നീ​ട് ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് അ​പൂ​ർ​വ​യു​ടെ കു​റ്റ​സ​മ്മ​തം. മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന രോ​ഹി​തി​ന് പ്ര​തി​രോ​ധി​ക്കാ​നാ​യി​ല്ല. അ​പൂ​ർ​വ​യു​ടെ​യും രോ​ഹി​തി​ന്‍റെ​യും ദാ​ന്പ​ത്യ ജീ​വി​തും എ​ല്ലാ​ക്കാ​ല​ത്തും ക​ല​ഹ​ങ്ങ​ളും സം​ഘ​ർ​ഷ​വും നി​റ​ഞ്ഞ​താ​യി​രു​ന്നെ​ന്നാ​ണ് ഡ​ൽ​ഹി അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ രാ​ജീ​വ് ര​ഞ്ജ​ൻ പ​റ​ഞ്ഞ​ത്.


ക​ഴി​ഞ്ഞ ഏ​പ്രി​ൽ 16നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഹൃ​ദ​യാ​ഘാ​ത​മാ​യി​രു​ന്നു മ​ര​ണ​കാ​ര​ണം എ​ന്നാ​യി​രു​ന്നു ആ​ദ്യ റി​പ്പോ​ർ​ട്ടു​ക​ൾ. പി​ന്നീ​ട് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു എ​ന്നു ക​ണ്ടെ​ത്തി​യ​ത്. ഏ​പ്രി​ൽ 12ന് ​ഉ​ത്ത​രാ​ഖ​ണ്ഡി​ൽ വോ​ട്ട് ചെ​യ്യാ​ൻ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഏ​പ്രി​ൽ 15നാ​ണ് തി​രി​ച്ചു വീ​ട്ടി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.