വിവിപാറ്റ് ഉത്തരവ് പുനഃപരിശോധിക്കണം; 21 പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയിൽ
വിവിപാറ്റ് ഉത്തരവ് പുനഃപരിശോധിക്കണം;  21 പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയിൽ
Thursday, April 25, 2019 12:27 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും അ​ഞ്ച് ബൂ​ത്തു​ക​ളി​ലെ വി​വി​പാ​റ്റ് (വോ​ട്ട​ർ വേ​രി​ഫൈ​ഡ് പേ​പ്പ​ർ ഓ​ഡി​റ്റ് ട്രെ​യി​ൽ) പേ​പ്പ​ർ സ്ലി​പ്പു​ക​ൾ എ​ണ്ണ​ണ​മെ​ന്ന ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 21 പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു.

50 ശ​ത​മാ​നം വി​വി​പാ​റ്റു​ക​ൾ എ​ണ്ണ​ണ​മെ​ന്ന ത​ങ്ങ​ളു​ടെ പ​ഴ​യ ആ​വ​ശ്യം അം​ഗീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന വോ​ട്ടെ​ടു​പ്പു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളെ കു​റി​ച്ച് ഉ​യ​ർ​ന്ന പ​രാ​തി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ പു​തി​യ നീ​ക്കം.

ഓ​രോ മ​ണ്ഡ​ല​ത്തി​ലെ​യും 50 ശ​ത​മാ​നം വി​വി​പാ​റ്റു​ക​ൾ എ​ണ്ണ​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി ഏ​പ്രി​ൽ എ​ട്ടി​നാ​ണ് ഓ​രോ മ​ണ്ഡ​ല​ത്തി​ലെ​യും അ​ഞ്ച് ബൂ​ത്തു​ക​ളി​ലേ​ത് എ​ണ്ണാ​ൻ സു​പ്രീംകോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ഓ​രോ മ​ണ്ഡ​ല​ത്തി​ലെ​യും ഓ​രോ ബൂ​ത്തു​ക​ൾ മാ​ത്ര​മേ എ​ണ്ണാ​നാ​വൂ​യെ​ന്നും അ​തി​ൽ കൂ​ടു​ത​ൽ എ​ണ്ണ​ണ​മെ​ങ്കി​ൽ അ​ന്തി​മ​ഫ​ലം പ്ര​ഖ്യാ​പി​ക്കാ​ൻ കൂ​ടു​ത​ൽ ദി​വ​സ​ങ്ങ​ൾ വേ​ണ്ടി​വ​രു​മെ​ന്നാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ല​പാ​ട്. എ​ന്നാ​ൽ, ഏ​റ്റ​വും ഉ​യ​ർ​ന്ന രീ​തി​യി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​യു​ടെ കൃ​ത്യ​ത​യും സം​തൃ​പ്തി​യും ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നു കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു.


അ​ത് ചി​ല രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ മാ​ത്രം ആ​വ​ശ്യ​മ​ല്ല, പാ​വ​ങ്ങ​ളു​ടെ​യും നി​ര​ക്ഷ​രു​ടെ​യും സം​തൃ​പ്തി​യാ​ണ് പ്ര​ധാ​ന​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.