പ്രജ്ഞാ സിംഗ് ഠാക്കൂർ മത്സരിപ്പിക്കരുതെന്ന ഹർജി കോടതി തള്ളി
പ്രജ്ഞാ സിംഗ് ഠാക്കൂർ മത്സരിപ്പിക്കരുതെന്ന ഹർജി കോടതി തള്ളി
Thursday, April 25, 2019 1:01 AM IST
മും​​ബൈ: മാ​​ലേ​​ഗാ​​വ് സ്ഫോ​​ട​​ന​​ക്കേ​​സ് പ്ര​​തി പ്ര​​ജ്ഞാ സിം​​ഗ് ഠാ​​ക്കൂ​​ർ ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന​​തു ത​​ട​​യ​​ണ​​മെ​​ന്ന ഹ​​ർ​​ജി മും​​ബൈ​​യി​​ലെ എ​​ൻ​​ഐ​​എ കോ​​ട​​തി ത​​ള്ളി.

തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന​​തു ത​​ട​​യാ​​നു​​ള്ള അ​​ധി​​കാ​​രം എ​​ൻ​​ഐ​​എ കോ​​ട​​തി​​ക്കി​​ല്ലെ​​ന്നും തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​ണ് അ​​ക്കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ക്കേ​​ണ്ട​​തെ​​ന്നും എ​​ൻ​​ഐ​​എ കോ​​ട​​തി ജ​​ഡ്ജി വി.​​എ​​സ്. പ​​ദാ​​ൽ​​ക​​ർ പ​​റ​​ഞ്ഞു. ഭോ​​പ്പാ​​ലി​​ലെ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​ണു പ്ര​​ജ്ഞാ സിം​​ഗ്. മാ​​ലേ​​ഗാ​​വ് സ്ഫോ​​ട​​ന​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​യാ​​ളു​​ടെ അ​​ച്ഛ​​നാ​​ണു കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.