മോദിയുടെ ഹെലികോപ്റ്ററിൽ പരിശോധന; ഐഎഎസ് ഓഫീസറുടെ സസ്പെൻഷൻ സിഎടി സ്റ്റേ ചെയ്തു
Friday, April 26, 2019 12:52 AM IST
ബം​​ഗ​​ളൂ​​രു: ഒ​​ഡീ​​ഷ​​യി​​ൽ​​വ​​ച്ച് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ ഹെ​​ലി​​കോ​​പ്റ്റ​​റി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​തി​​ന് ഐ​​എ​​എ​​സ് ഓ​​ഫീ​​സ​​ർ മു​​ഹ​​മ്മ​​ദ് മൊ​​ഹ്സി​​നെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത ന​​ട​​പ​​ടി സെ​​ൻ​​ട്ര​​ൽ അ​​ഡ്മി​​നി​​സ്ട്രേ​​റ്റീ​​വ് ട്രൈ​​ബ്യൂ​​ണ​​ൽ(​​സി​​എ​​ടി) ബെ​​ഞ്ച് സ്റ്റേ ​​ചെ​​യ്തു. തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നാ​​യി​​രു​​ന്നു മു​​ഹ​​മ്മ​​ദ് മൊ​​ഹ്സി​​നെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​ത്.


ക​​ർ​​ണാ​​ട​​ക കേ​​ഡ​​ർ ഓ​​ഫീ​​സ​​റാ​​യ മു​​ഹ​​മ്മ​​ദ് മൊ​​ഹ്സി​​ൻ ഒ​​ഡീ​​ഷ​​യി​​ൽ നി​​രീ​​ക്ഷ​​ക​​നാ​​യി​​രു​​ന്നു.
ഏ​​പ്രി​​ൽ 17ന് ​​സാം​​ബ​​ൽ​​പു​​രി​​ൽ വ​​ച്ചാ​​യി​​രു​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ഹെ​​ലി​​കോ​​പ്റ്റ​​റി​​ൽ മു​​ഹ​​മ്മ​​ദ് മൊ​​ഹ്സി​​ൻ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.