വാരാണസിയിൽ വന്പൻ റോഡ്ഷോയുമായി മോദി
വാരാണസിയിൽ വന്പൻ  റോഡ്ഷോയുമായി മോദി
Friday, April 26, 2019 12:52 AM IST
വാ​​രാ​​ണ​​സി: യു​​പി​​യി​​ലെ വാ​​രാ​​ണ​​സ​​യി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ വ​​ന്പ​​ൻ ശ​​ക്തി​​പ്ര​​ക​​ട​​നം. ഏ​​ഴു കി​​ലോ​​മീ​​റ്റ​​ർ നീ​​ണ്ട മോ​​ദി​​യു​​ടെ റോ​​ഡ്ഷോ​​യ്ക്ക് അ​​ഭി​​വാ​​ദ്യ​​മ​​ർ​​പ്പി​​ക്കാ​​ൻ ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​രെ​​ത്തി. ബ​​നാ​​റ​​സ് ഹി​​ന്ദു യൂ​​ണി​​വേ​​ഴ്സി​​റ്റി സ്ഥാ​​പ​​ക​​ൻ പ​​ണ്ഡി​​റ്റ് മ​​ദ​​ൻ മോ​​ഹ​​ൻ മാ​​ള​​വ്യ​​യു​​ടെ പ്ര​​തി​​മ​​യി​​ൽ ഹാ​​രാ​​ർ​​പ്പ​​ണം ന​​ട​​ത്തി​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു റോ​​ഡ്ഷോ ആ​​രം​​ഭി​​ച്ച​​ത്. യു​​പി മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥും മു​​തി​​ർ​​ന്ന ബി​​ജെ​​പി നേ​​താ​​ക്ക​​ളും മോ​​ദി​​ക്കൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.


ന​​രേ​​ന്ദ്ര മോ​​ദി വാ​​രാ​​ണ​​സി​​യി​​ൽ ഇ​​ന്നു രാ​​വി​​ലെ 11.30ന് ​​പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ക്കും. ജെ​​ഡി-​​യു പ്ര​​സി​​ഡ​​ന്‍റും ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യ നി​​തീ​​ഷ്കു​​മാ​​ർ, ശി​​വ​​സേ​​ന അ​​ധ്യ​​ക്ഷ​​ൻ ഉ​​ദ്ധ​​വ് താ​​ക്ക​​റെ, മു​​ൻ പ​​ഞ്ചാ​​ബ് മു​​ഖ്യ​​മ​​ന്ത്രി പ്ര​​കാ​​ശ് സിം​​ഗ് ബാ​​ദ​​ൽ, എ​​ൽ​​ജെ​​പി അ​​ധ്യ​​ക്ഷ​​ൻ രാം ​​വി​​ലാ​​സ് പാ​​സ്വാ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ത്രി​​കാ​​സ​​മ​​ർ​​പ്പ​​ണ​​ത്തി​​നെ​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.