തെരഞ്ഞെടുപ്പ് കഴിയുന്നിടംവരെ "പിഎം മോദി' വേണ്ടെന്നു കമ്മീഷൻ
Friday, April 26, 2019 12:52 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വ​ച​രി​ത്രം പ്ര​മേ​യ​മാ​യ സി​നി​മ "പി​എം മോ​ദി' തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന മേ​യ് 19 വ​രെ പ്ര​ദ​ർ​ശി​പ്പി​ക്കേ​ണ്ടെ​ന്നു കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ. സ്വ​ത​ന്ത്ര​വും സു​താ​ര്യ​വു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന​തി​നാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നു ക​മ്മീ​ഷ​ൻ പറഞ്ഞു.

സി​നി​മ ക​ണ്ട് തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് സി​നി​മ ക​ണ്ട് വി​ശ​ദ​മാ​യ വി​ല​യി​രു​ത്ത​ലി​നു​ശേ​ഷ​മാ​ണ് വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞി​ട്ടു മാ​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ചാ​ൽ മ​തി​യെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ച​ത്.


ബോ​ളി​വു​ഡ് താ​രം വി​വേ​ക് ഒ​ബ്റോ​യി ന​രേ​ന്ദ്ര മോ​ദി​യാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ മോ​ദി​യു​ടെ രാ​ഷ‌്ട്രീ​യ ജീ​വി​ത​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ വ​ർ​ത്ത​മാ​ന​കാ​ലം വ​രെ​യു​ള്ള സ​ന്ദ​ർ​ഭ​ങ്ങ​ളാ​ണ് പ്ര​മേ​യം. തെ​ര​ഞ്ഞെ​ടു​പ്പു വേ​ള​യി​ൽ സി​നി​മ റി​ലീ​സ് ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ പ്ര​തി​പ​ക്ഷം ഒ​ന്ന​ട​ങ്കം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് അ​നു​വ​ദി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ർമാ​താ​ക്ക​ൾ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.