ചന്ദ്രയാൻ-2 ൽ 13 പേ ലോഡുകൾ
Thursday, May 16, 2019 1:19 AM IST
ബം​​​​ഗ​​​​ളൂ​​​​രു: രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ര​​​​ണ്ടാം ചാ​​​​ന്ദ്ര​​​​ദൗ​​​​ത്യ​​​​മാ​​​​യ ച​​​​ന്ദ്ര​​​​യാ​​​​ൻ-2 ൽ 13 ​​​​പേ ലോ​​​​ഡു​​​​ക​​​​ളും അ​​​​മേ​​​​രി​​​​ക്ക​​​​ൻ സ്പേ​​​​സ് ഏ​​​​ജ​​​​ൻ​​​​സി നാ​​​​സ​​​​യു​​​​ടെ പ​​​​രീ​​​​ക്ഷ​​​​ണ ഉ​​​​പ​​​​ക​​​​രണ​​​​ങ്ങ​​​​ളു​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് ഇ​​​​ന്ത്യ​​​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ ഗ​​​​വേ​​​​ഷ​​​​ണ സം​​​​ഘ​​​​ട​​​​ന (ഇ​​​​സ്രോ) അ​​​​റി​​​​യി​​​​ച്ചു.

13 പേ ​​​​ലോ​​​​ഡു​​​​ക​​​​ളി​​​​ൽ എ​​​​ട്ട് എ​​​​ണ്ണം ഭ്ര​​​​മ​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തും മൂ​​​​ന്ന് എ​​​​ണ്ണം ലാ​​​​ൻ​​ഡ​​റും (ചന്ദ്രനിൽ ഇറങ്ങു​​​​ന്ന​​​​ത്) ര​​​​ണ്ട് എ​​​​ണ്ണം റോ​​​​വ​​​​റും(ചന്ദ്രനിൽ ഇറങ്ങി സഞ്ചരി ക്കുന്നത്) ആ​​​​ണെ​​​​ന്ന് ഇ​​​​സ്രോ അ​​​​റി​​​​യി​​​​ച്ചു. എ​​​​ന്നാ​​​​ൽ, പേ ​​​​ലോ​​​​ഡു​​​​ക​​​​ളു​​​​ടെ വി​​​​ശ​​​​ദ​​​​വി​​​വ​​​​രം പുറ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടി​​​​ല്ല. 3.8 ട​​​​ൺ ഭാ​​​​ര​​​​മു​​​​ള്ള ബ​​​​ഹിരാ​​​​കാ​​​​ശ​​​​യാ​​​​ന​​​​ത്തി​​​​നു മൂ​​​​ന്നു ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ് ഉ​​​​ള്ള​​​​ത്. ച​​​​ന്ദ്ര​​​​നെ ഭ്രമ​​​​ണം ചെ​​​​യ്യു​​​​ന്ന ഉ​​​​പ​​​​ഗ്ര​​​​ഹം, ച​​​​ന്ദ്ര​​​​നി​​​​ൽ ഇ​​​​റ​​​​ക്കുന്ന​​​​ത് (വി​​​​ക്രം), ച​​​​ന്ദ്രോ​​​​പ​​​​രി​​​​ത​​​​ല​​​​ത്തിൽ സഞ്ചരിക്കു ന്നത് (പ്ര​​​​യാ​​​​ൺ) എ​​​​ന്നി​​​​വ​​​​യാ​​​​ണ് മൂ​​​​ന്നു ഭാ​​​​ഗ​​​​ങ്ങ​​​​ൾ


ഇ​​​​തു​​​​വ​​​​രെ ആ​​​​രും പ​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്താ​​​​ത്ത ച​​​​ന്ദ്ര​​​​ന്‍റെ ദ​​​​ക്ഷി​​​​ണാ​​​​ർ​​​​ധ ഗോ​​​​ള​​​​ത്തി​​​​ൽ ഉപഗ്രഹം ഇറക്കാനാണ് ഇ​​​​സ്രോ ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ചെ​​​​യ​​​​ർ​​​​മാ​​​​ൻ കെ. ​​​​ശി​​​​വ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. പ​​​​ത്തു​​​​വ​​​​ർ​​​​ഷം മു​​​​ന്പ് ന​​​​ട​​​​ത്തി​​​​യ ച​​​​ന്ദ്ര​​​​യാ​​​​ൻ- ഒ​​​​ന്നി​​​​ന്‍റെ പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച പ​​​​തി​​​​പ്പാ​​​​ണി​​​​ത്. ച​​​​ന്ദ്രോ​​​​പ​​​​രി​​​​ത​​​​ല​​​​ത്തി​​​​ൽ ജ​​​​ല​​​​ത്തി​​​​ന്‍റെ സാ​​​​ന്നി​​​​ധ്യം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത് ച​​​​ന്ദ്ര​​​​യാ​​​​ൻ- ഒ​​​​ന്ന് ആ​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.